Home Featured ബംഗളൂരു: 96 രൂപയുടെ ഷാംപുവിന് ഈടാക്കിയത് 190രൂപ;ഫ്ളിപ്പ്കാര്‍ട്ടിനോട് യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ട് കോടതി

ബംഗളൂരു: 96 രൂപയുടെ ഷാംപുവിന് ഈടാക്കിയത് 190രൂപ;ഫ്ളിപ്പ്കാര്‍ട്ടിനോട് യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ട് കോടതി

ബംഗളൂരു: ഫ്ളിപ്പ്കാര്‍ട്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയ യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാൻ നിര്‍ദ്ദേശവുമായി ഉപഭോക്തൃ കോടതി.ബംഗളൂരു ഗുട്ടഹളളി സ്വദേശിനി സൗമ്യയാണ് ഫ്ലിപ്പ്കാര്‍ട്ടിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്. ഫ്ളിപ്പ്കാര്‍ട്ട് വഴി വാങ്ങിയ ഷാംപുവിന് അമിത വില ഈടാക്കിയെന്നാണ് യുവതിയുടെ പരാതി.2019 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. നഷ്ടപരിഹാരമായി യുവതിക്ക് 20,000രൂപയും ഷാംപുവിന്റെ യഥാര്‍ത്ഥ വിലയായ 96 രൂപയും നല്‍കണമെന്നും ഫ്ളിപ്പ്കാര്‍ട്ടിനോട് കോടതി ഉത്തരവിട്ടു.ബിഗ് ബില്ല്യണ്‍ സെയിലിനോടനുബന്ധിച്ച്‌ ഫ്ലിപ്പ്കാര്‍ട്ട് നിരവധി ഓഫറുകള്‍ പുറത്തിറക്കിയിരുന്നു. ഇത് കണ്ടാണ് സൗമ്യ ഒരു ഷാംപു ഓര്‍ഡര്‍ ചെയ്തത്.ഒക്ടോബര്‍ മൂന്നിന് യുവതി ഷാംപുവിന് 190 രൂപ ഫോണ്‍പേ മുഖേന അടച്ചിരുന്നു.

ഷാംപു കൈയില്‍ കിട്ടിയപ്പോഴാണ് ഷാംപുവിന്റെ യഥാര്‍ത്ഥ വില യുവതി മനസിലാക്കിയത്. സംശയം തോന്നിയ സൗമ്യ വീണ്ടും ആപ്പില്‍ പരിശോധിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലാക്കിയത്. യുവതി വാങ്ങിയ അതേ ഷാംപുവിന്റെ വില 140 ഉം ഷിപ്പിംഗ് ചാര്‍ജ് 99 രൂപയുമെന്നായിരുന്നു ആപ്പിലെ പുതിയ വിലവിവരം.തുടര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ട് കസ്റ്റമെര്‍കെയറില്‍ യുവതി വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്തു. ഷാംപു റിട്ടേണ്‍ ചെയ്യാമെന്നും റീഫണ്ട് നല്‍കാമെന്നും കസ്റ്റര്‍മര്‍കെയറില്‍ നിന്നും അറിയിച്ചിരുന്നു. സൂറത്തില്‍ നിന്നുളള എച്ച്‌ ബി കെ എന്റര്‍പ്രൈസാണ് ഷാംപൂ ആപ്പിലൂടെ വിറ്റുകൊണ്ടിരുന്നത്.

ഫ്ളിപ്പ്കാര്‍ട്ട് എച്ച്‌ബികെക്ക് എതിരെ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. സമാന പരാതിയില്‍ ശാന്തിനഗര്‍ സ്വദേശിനിയും എച്ച്‌ ബി കെ എന്റര്‍പ്രൈസിനും ഫ്ളിപ്പ്കാര്‍ട്ടിനുമെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group