ബംഗളൂരു: മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച പുസ്തകത്തില്‍ തെറ്റായ വിവരങ്ങളുള്‍പ്പെടുത്തിയെന്നത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയില്‍ പുസ്തകത്തിന് കോടതി വിലക്ക്.മൈസൂരുവിലെ രംഗായനയുടെ ഡയറക്ടര്‍ അദ്ദണ്ഡ കരിയപ്പ എഴുതിയ ടിപ്പു നിജ കനസുഗളു (ടിപ്പു സത്യ സ്വപ്നങ്ങള്‍ ) എന്ന പുസ്തകത്തിന്റെ വിതരണവും വില്‍പനയും തടഞ്ഞ് ബംഗളൂരുവിലെ 14ാം അഡീഷനല്‍ സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്.
അടുത്ത ഹിയറിങ് വരെ കടകളിലൂടെയോ ഓണ്‍ലൈനായോ പുസ്തകം വില്‍ക്കരുതെന്നാണ് ഉത്തരവ്. സ്പഷ്ടമായ തെളിവുകളോ റഫറന്‍സുകളോ ഇല്ലാതെയാണ് ഗ്രന്ഥകാരന്‍ ടിപ്പുവിന്റെ ജീവിതത്തെ കുറിച്ച് പുസ്തകം രചിച്ചിട്ടുള്ളതെന്നും കണ്ണടച്ചുള്ള തെറ്റായ വിവരങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായും ഹരജിക്കാരനായ ബി.എസ്. റഫീഉല്ല ചൂണ്ടിക്കാട്ടി.
ബാങ്കിനെ ഗ്രന്ഥകാരന്‍ അവഹേളിക്കുന്നതായും പുസ്തകം പൊതുയിടത്തിലിറങ്ങുന്നത് സമൂഹത്തിന്റെ സമാധാനത്തിന് ഭംഗം വരുത്തുമെന്നും അവര്‍ പറഞ്ഞു.വാദം പരിഗണിച്ച കോടതി, ഗ്രന്ഥകാരനോടും പ്രസാധകരോടും അടുത്ത ഹിയറിങ്ങില്‍ ഹാജരാവാന്‍ നോട്ടീസ് മുഖേന ആവശ്യപ്പെട്ടു.
തിമിംഗലത്തിന്‍റെ ആകൃതിയില്‍ വിമാനമോ! ആകാശഭീമന്‍ ഇന്ത്യയില്‍
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനങ്ങളിലൊന്നായ എയര്‍ബസ് ബെലൂഗ മുംബൈ ഛത്രപതി ശിവാജി മഹാരാജ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ (സി.എസ്.എം.ഐ.എ) ഇറങ്ങി.
വിമാനത്തിന്‍റെ വലിപ്പവും തിമിംഗലത്തിന്റെ ആകൃതിയും യാത്രക്കാര്‍ക്ക് കൗതുകമായി.എ300-600 എസ്.ടി സൂപ്പര്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ എന്ന് അറിയപ്പെടുന്ന എയര്‍ബസ് ബെലുഗ, വലിപ്പമേറിയ എയര്‍ കാര്‍ഗോകളില്‍ ഒന്നാണ്. എയര്‍ബസ് വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, ഈ വിമാനങ്ങള്‍ 1990കളുടെ മധ്യം മുതല്‍ കമ്ബനിയുടെ സ്വന്തം വ്യാവസായിക എയര്‍ലിഫ്റ്റ് ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു.
അവ ക്രമേണ ആറ് പുതു തലമുറ ബെലുഗ പതിപ്പുകള്‍ അവതരിപ്പിച്ചു. ബഹിരാകാശം, ഊര്‍ജം, മിലിട്ടറി എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ക്കായി വലിയ ചരക്ക് ഗതാഗത സംവിധാനമാണ് വിമാനത്തിനുള്ളത്. 56 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമാണ് ഉള്ളത്.സി.എസ്.എം.ഐ.എ ട്വിറ്ററില്‍ വിമാനത്തിന്റെ ചില ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. ഇത് നെറ്റിസെന്‍മാരെ അമ്ബരിപ്പിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ ചിത്രങ്ങള്‍ വൈറലായി. ഇന്ത്യയില്‍ അപൂര്‍വ സന്ദര്‍ശകനായ ബെലൂഗ തായ്‌ലന്‍ഡിലേക്ക് പുറപ്പെട്ടതായി വിമാനത്താവള ഉദ്യോഗസ്ഥര്‍ അറിയിച്ചു.