ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ യാത്രക്കാർ കവർച്ചയ്ക്കിരകയാകുന്നത് ആവർത്തിക്കുന്നു. കുടകിലെ ഗോണിക്കുപ്പ സ്വദേശികളായ കാർ യാത്രികരെ ബൈക്കിലെത്തിയ രണ്ടംഗസംഘം തടഞ്ഞുനിർത്തി കൊള്ളയടിച്ചു. മാലയും വളയും മോതിരങ്ങളും കമ്മലുമുൾപ്പെടെ 28 ഗ്രാം സ്വർണാഭരണങ്ങൾ ഇവരിൽനിന്ന് കവർന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.ബെംഗളൂരുവിൽനിന്ന് കുടകിലെ ഗോണിക്കുപ്പയിലേക്ക് പോകുകയായിരുന്ന ദമ്പതിമാരെ ശ്രീരംഗപട്ടണക്ക് സമീപമാണ് കൊള്ളയടിച്ചത്.പോലീസാണെന്ന് പറഞ്ഞെത്തിയ സംഘം കാർ തടയുകയായിരുന്നു.
കാർ എന്തുകൊണ്ടാണ് വേഗം കുറച്ചുപോകുന്നതെന്ന് ചോദ്യം ചെയ്തു. തുടർന്ന് ഭീഷണിപ്പെടുത്തി ഇവരുടെ സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ആഭരണങ്ങളുമായി സംഘംകടന്നുകളഞ്ഞു. ദമ്പതിമാർ ശ്രീരംഗപട്ടണ പോലീസിൽ പരാതി നൽകി.പോലീസാണെന്ന് പരിചയപ്പെടുത്തി വാഹനം നിർത്തിച്ചശേഷം കൊള്ളയടിക്കുന്ന സംഭവം കഴിഞ്ഞമാസവും ഉണ്ടായതാണ്. ഒരേ രീതിയിൽ കൊള്ളനടത്തുന്നസംഘങ്ങൾ പാതയിൽ സജീവമാണ്.
രാത്രിയാണ് സംഘങ്ങളുടെ വിലസൽ.കഴിഞ്ഞ ഫെബ്രുവരിയിൽ പാത ഉദ്ഘാടനം ചെയ്തശേഷം നിരവധി കവർച്ചസംഭവങ്ങളാണ് അരങ്ങേറിയത്.ഇതുസംബന്ധിച്ച് വ്യാപകമായി പരാതിയുയർന്നതിനെത്തുടർന്ന് പോലീസ് പട്രോളിങ് ഏർപ്പെടുത്തിയിരുന്നു. പക്ഷേ, കവർച്ചക്കാരെ നിയന്ത്രിക്കാനാകുന്നില്ല.പാതയിൽ സംശയകരമായ സാഹചര്യത്തിൽ വാഹനം നിർത്താൻ ആവശ്യപ്പെട്ടാൽ അതിന് വഴങ്ങരുതെന്ന് പോലീസ് പറഞ്ഞു. അടിയന്തരഘട്ടങ്ങളിൽ പോലീസിന്റെ എമർജൻസി നമ്പരായ 112, ദേശീയപാതാ അതോറിറ്റി ഏർപ്പെടുത്തിയ ഹെൽപ്പ് ലൈൻ നമ്പരായ 1033 എന്നിവയിൽ ബന്ധപ്പെട്ട് സഹായം ആവശ്യപ്പെടാമെന്നും അറിയിച്ചു.
നിപ: കേന്ദ്രസംഘം ഇന്നെത്തും, കോഴിക്കോട് ഏഴ് പഞ്ചായത്തുകൾ കണ്ടെയിൻമെന്റ് സോൺ; ബാങ്കുകളും വിദ്യാലയങ്ങളും തുറക്കില്ല
കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത. കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലുൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എ ഗീത ഉത്തരവിട്ടു. കണ്ടെയിൻമെന്റ് സോണായ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ല. ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ അടച്ചിടാൻ നിർദേശം നൽകി.വയനാട് ജില്ലയിലും നിപ ജാഗ്രത പുറപ്പെടുവിച്ചു.
കുറ്റ്യാടിക്ക് അടുത്തുള്ള തൊണ്ടർനാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളിലാണ് ജാഗ്രതാനിർദേശം. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്രസംഘം ഇന്ന് കോഴിക്കോട് എത്തും. പൂനെ എൻഐവിയുടെ മൊബൈൽ ലാബ് യൂണിറ്റും എത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു._🔅 *കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ* ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ,മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാർഡ് മുഴുവൻ,തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് – 1,2,20 വാർഡ് മുഴുവൻ,കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാർഡ് മുഴുവൻ,കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാർഡ് മുഴുവൻ,വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാർഡ് മുഴുവൻ,കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാർഡ് മുഴുവൻകണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു.
പ്രവർത്തന സമയം രാവിലെ 07 മണി മുതൽ വൈകുന്നേരം 05 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല._തദ്ദേശസ്വയംഭരണ സ്ഥാപനവും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കണം. സർക്കാർ -അർദ്ധസർക്കാർ-പൊതുമേഖല- ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും കളക്ടർ അറിയിച്ചു.*കൺട്രോൾ റൂം നമ്പർ* – 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100