ബംഗളൂരു: ഗണേശോത്സവത്തോട് അനുബന്ധിച്ച് ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ഒപ്പം ഒഴുക്കിവിട്ടത് നാല് ലക്ഷം രൂപയുടെ സ്വർണമാല.കർണാടകയിലെ ബംഗളൂരുവിലാണ് സംഭവം. 10 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ കൃത്രിമ തടാകത്തിലെ വെള്ളം വറ്റിച്ചാണ് സ്വർണമാല പുറത്തെടുത്തത്. വെള്ളം വറ്റിച്ചപ്പോള്‍ ഒഴുക്കിയ 300ഓളം വിഗ്രഹങ്ങളും കണ്ടെടുത്തു. ബംഗളൂരുവിലെ വിജയനഗറിലാണ് സംഭവമുണ്ടായത്. ഗണേശ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്നതിനായി ഉണ്ടാക്കിയ കൃത്രിമ തടാകത്തില്‍ ശനിയാഴ്ച വൈകീട്ടാണ് മാല കാണാതായത്.
ഒടുവില്‍ ഞായറാഴ്ച രാവിലെ ഇത് പുറത്തെടുക്കുകയായിരുന്നു. ഗണേശ വിഗ്രഹത്തിന്റെ നിമഞ്ജനം നടത്തി വീട്ടിലെത്തിച്ചപ്പോഴാണ് രാമയ്യക്കും ഉമാദേവിക്കും മാല നഷ്ടമായത് അറിഞ്ഞത്. ഉടൻ തന്നെ മാല നഷ്ടമായ സ്ഥലത്ത് പോയി വീണ്ടും പരിശോധിക്കുകയായിരുന്നു. ഗണേശ വിഗ്രഹത്തോടൊപ്പം മാലയുണ്ടായിരുന്നുവെന്ന് തടാകത്തിന് അരികില്‍ നിന്നിരുന്നയാള്‍ പറഞ്ഞതോടെ വിശദമായ തിരച്ചില്‍ ആരംഭിച്ചു. സ്ഥലത്തെ എം.എല്‍.എയുടെ നിർദേശപ്രകാരം പത്തോളം പേരാണ് തെരച്ചിലില്‍ പങ്കാളികളായത്. ഒടുവില്‍ 10 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
തമിഴ്‌നാട്ടില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു
തമിഴ്‌നാട്ടില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളും കുട്ടിയുമടക്കം അഞ്ചു പേർ മരിച്ചു. മയിലാടുതുറൈ സ്വദേശിയായ മുഹമ്മദ് അൻവർ (56), ബന്ധു യാസർ അറാഫത്ത്, ഹാജിറ ബീഗം, ഹറഫത് നിശ, മകൻ അബ്നാൻ (മൂന്ന്) എന്നിവരാണ് മരിച്ചത്.രോഗിയെ സന്ദർശിച്ച് ചെന്നൈയില്‍ നിന്ന് കുടുംബം മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്. യാസർ അറാഫത്താണ് കാർ ഓടിച്ചിരുന്നത്.
ചിദംബരത്തെ പാലത്തിന് മുകളില്‍വെച്ച് നിയന്ത്രണം വിട്ട് കാർ എതിർവശത്ത് നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. അതിനിടെ, സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ലോറി ഡ്രൈവർക്കായി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.