ന്യൂഡല്‍ഹി: രക്ഷാബന്ധൻ ഉത്സവത്തില്‍ രാഖി കെട്ടാൻ സഹോദരനെ വേണമെന്ന് മകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസം പ്രായമുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു.രഘുബിര്‍ നഗറിലെ ടഗോര്‍ ഗാര്‍ഡനില്‍ താമസക്കാരായ സഞ്ജയ് ഗുപ്ത (41), അനിത ഗുപ്ത (36) എന്നിവരാണ് ഛത്താ റെയില്‍ ചൗക്കില്‍ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന അംഗപരിമിതിയുള്ള സ്ത്രീയുടെ കുഞ്ഞിനെ അര്‍ധരാത്രി തട്ടിയെടുത്തത്.വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് ഇവര്‍ കുഞ്ഞിനെ നഷ്ടപ്പെട്ട വിവരമറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയകരമായി 2 പേര് ബൈക്കില്‍ ചുറ്റുന്നതായി കണ്ടു. ഈ ബൈക്ക് തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കണ്ടെത്തിയത്.സഞ്ജയ്, അനിത ദമ്ബതികളുടെ 17 വയസ്സുള്ള മകൻ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ടെറസില്‍ നിന്ന് വീണ് മരിച്ചു. വരുന്ന രക്ഷാബന്ധനില്‍ തനിക്കു രാഖി കെട്ടാൻ സഹോദരനെ വേണമെന്ന് 15 വയസ്സുള്ള മകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആണ്‍കുട്ടിയെ തട്ടിയെടുക്കാൻ പദ്ധതിയിട്ടതെന്ന് ദമ്ബതികള്‍ പൊലീസിനോടു പറഞ്ഞു.
തക്കാളി തോട്ടത്തിന് കാവലിരുന്ന കര്ഷകന് കൊല്ലപ്പെട്ട നിലയില്‍
ഹൈദരബാദ്: പച്ചക്കറി വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെ വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകനെ കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ അന്നമായ ജില്ലയിലാണ് കര്‍ഷകനെ കഴുത്ത് ഞെരിച്ച് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. സമാനമായ രീതിയില്‍ ഏഴുദിവസത്തിനുള്ളിലുള്ള രണ്ടാമത്തെ സംഭവമാണ് ഇത്. മധുകര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്.പെഡ്ഡ തിപ്പ സമുദ്രയിലെ തോട്ടത്തിന് കാവല്‍ നില്ക്കുന്നതിനിടയില് ഉറങ്ങിപ്പോയ ഇയാളെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ ആദ്യവാരത്തില്‍ 30 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റ 62കാരനായ കര്‍ഷകനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റില്‍ വിളവ് വിറ്റതിന് പിന്നാലെയാണ് രാജശഖര്‍ റെഡ്ഡി എന്ന കര്ഷകന് കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കയറ്റിയ വാഹനം മോഷണം പോയിരുന്നു. ബംഗളൂരുവിനടുത്തുള്ള ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്ന് കോലാർ മാർക്കറ്റിലേക്ക് ഒരു കർഷകൻ തക്കാളി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി നിറച്ച മഹീന്ദ്ര ബൊലേറോ ജീപ്പാണ് കടത്തിക്കൊണ്ടുപോയത്. ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്നുള്ള കർഷകനായ മല്ലേഷ് തന്റെ ബൊലേറോ പിക്കപ്പില്‍ കോലാറിലേക്ക് ഒരു ലോഡ് തക്കാളി കയറ്റി പോകുന്നതിനിടെയാണ് സംഭവം. കഴിഞ്ഞയാഴ്ച ഹാസൻ ജില്ലയിലെ ബേലൂരിൽ നിന്നുള്ള കർഷകൻ 2.7 ലക്ഷം രൂപയുടെ തക്കാളി മോഷണം പോയതായി പരാതി നൽകിയിരുന്നു.