Home Featured കർണാടക :പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ദമ്ബതികള്‍ക്ക് ദാരുണാന്ത്യം.

കർണാടക :പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ദമ്ബതികള്‍ക്ക് ദാരുണാന്ത്യം.

മംഗളൂരു:കട്ബെല്ലൂര്‍ പഞ്ചായത്തിലെ ഹെമ്മാഡിയില്‍ പൊട്ടി വീണ മംഗളൂരു വൈദ്യുതി വിതരണ കമ്ബനിയുടെ (മെസ്കോം) ലൈനില്‍ നിന്ന് ഷോക്കേറ്റ് ദമ്ബതികള്‍ക്ക് ദാരുണ അന്ത്യം.കെ.എ.മഹാബല ദേവഡിക(55), ലക്ഷ്മി ദേവഡിക(48) എന്നിവരാണ് മരിച്ചത്.കൂലിത്തൊഴിലാളിയായ മഹാബല ഗ്രാമത്തിലെ ഒരു വീട്ടില്‍ നടക്കുന്ന ചടങ്ങിന്റെ ഭാഗമായ ജോലികള്‍ കഴിഞ്ഞ് മടങ്ങുമ്ബോഴാണ് അപകടം പിണഞ്ഞത്.

വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് പിടഞ്ഞ് മരിച്ചു.ഭര്‍ത്താവിനെ അന്വേഷിച്ചു പോയ ലക്ഷ്മി മഹാബല വീണ് കിടക്കുന്നത് കണ്ട് അലമുറയിട്ട് ആളെ കൂട്ടി.അരികിലേക്ക് പോകരുതെന്ന് പലരും വിളിച്ചു പറഞ്ഞെങ്കിലും മഹാബലയെ രക്ഷിക്കാൻ ശ്രമിച്ച അവര്‍ക്കും വൈദ്യുതാഘാമേല്‍ക്കുകയായിരുന്നു.

രണ്ടുനാൾ സമ്പൂർണ ഡ്രൈ ഡേ..!

സംസ്ഥാനത്ത് വീണ്ടും രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ. നാളെ ഒന്നാം തിയതി ആയതിനാലും മറ്റന്നാൾ ഗാന്ധി ജയന്തി ദിനം ആയതിനാലും സംസ്ഥാനത്ത് ഈ രണ്ട് ദിവസങ്ങളിലും ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല.കഴിഞ്ഞ മാസവും സംസ്ഥാനത്ത് അടുപ്പിച്ച് രണ്ട് ദിവസം ഡ്രൈ ഡേ ഉണ്ടായിരുന്നു. നാലാം ഓണദിനമായ ഓഗസ്റ്റ് 31ന് ചതയം ശ്രീനാരായണ ഗുരു ജയന്തി ആയതിനാലും, ഒന്നാം തിയതി ആയതിനാലും ആയിരുന്നു കഴിഞ്ഞ മാസവും അടുപ്പിച്ച് രണ്ട് ദിവസം ഡ്രൈ ഡേ വന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group