Home ചെന്നൈ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽനിന്ന് വീണ് ദമ്പതിമാർ മരിച്ചു

ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽനിന്ന് വീണ് ദമ്പതിമാർ മരിച്ചു

by ടാർസ്യുസ്

ചെന്നൈ : ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽനിന്നുവീണ് ദമ്പതിമാർ മരിച്ചു. കള്ളക്കുറിച്ചി അയ്യനാർ പാളയം സ്വദേശി ശിവകണ്ഠൻ (37), ഭാര്യ കലൈയരസി (30) എന്നിവരാണ് മരിച്ചത്. മുംബൈയിൽ താമസിക്കുന്ന ഇവർ ബന്ധുവിൻ്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ദാദർ എക്സ്പ്രസിൽ വരുകയായിരുന്നു.ബുധനാഴ്ച പുലർച്ചെ കോച്ചിൻ്റെ വാതിലിൽ നിൽക്കുകയായിരുന്നു ശിവകണ്ഠനും ഭാര്യയും. ഈ സമയം ശിവകണ്ഠൻ വഴുതി വീണു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കലൈയരസിയും വീണു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സഹയാത്രികരും നാട്ടുകാരും റെയിൽവേ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വെല്ലൂർ സർക്കാർ ആശുപത്രി യിലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group