Home Featured ബംഗളൂരു: ഭർത്താവിന് കാൻസർ; ദമ്പതികൾ കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

ബംഗളൂരു: ഭർത്താവിന് കാൻസർ; ദമ്പതികൾ കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഭർത്താവിന് തൊണ്ടയിൽ കാൻസർ ബാധിച്ചതിനെ തുടർന്ന് ബെംഗളൂരുവിൽ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ സീലിംഗ് ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തു. കോണനകുണ്ടെ ചുഞ്ചനക്കാട്ടെ എസ്ബിഐ ലേഔട്ടിൽ താമസിക്കുന്ന മഹേഷ് കുമാർ (44), ജ്യോതി (29), നന്ദീഷ് ഗൗഡ (9) എന്നിവരാണ് മരിച്ചത്. അടുത്തിടെ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ മഹേഷ്, വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഡോക്ടറെ സന്ദർശിച്ചു.

ഡോക്‌ടർമാരുടെ നിർദേശപ്രകാരം ഒട്ടേറെ പരിശോധനകൾ നടത്തി അർബുദമാണെന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് ദമ്പതികൾ മകനെ വിഷം നൽകിയ ശേഷം തൂങ്ങി ആത്മഹത്യ ചെയ്തത്. മഹേഷിന്റെ ആരോഗ്യസ്ഥിതിയും സാമ്പത്തിക ബുദ്ധിമുട്ടുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് രേഖപ്പെടുത്തിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി.

ഓണത്തിന് നാട്ടിലെത്താന്‍ ടിക്കറ്റില്ല; വേണം സ്പെഷല്‍ ട്രെയിനുകള്‍

മലപ്പുറം: ഓണത്തിന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ സ്പെഷല്‍ ട്രെയിനുകളുടെ കുറവ് വഴിമുടക്കുന്നു.ദക്ഷിണ റെയില്‍വേ ആകെ ആറ് ട്രെയിനുകളും പത്ത് സര്‍വീസുകളുമാണ് അനുവദിച്ചത്. ഇതില്‍ താംബരം – മംഗളൂരു സ്‌പെഷല്‍ (06041) മാത്രമാണ് ജില്ലയിലൂടെ കടന്നുപോവുന്നത്. സെപ്തംബര്‍ രണ്ടിന് ഉച്ചയ്ക്ക് 1.30ന് താംബരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ മൂന്നിന് പുലര്‍ച്ചെ 1.40ന് തിരൂരിലെത്തും.

വൈകിട്ട് പുറപ്പെട്ട് അതിരാവിലെ എത്തുന്ന ട്രെയിനുകളില്‍ ബുക്ക് ചെയ്യാനാണ് യാത്രക്കാര്‍ക്ക് താത്പര്യം. ഒന്നാം ഓണത്തിന്റെ തൊട്ട് മുമ്ബ് നാട്ടിലെത്താനാണ് മിക്കവരുടെയും ശ്രമം. എന്നാല്‍ ഈ ദിവസങ്ങളില്‍ സ്പെഷല്‍ ട്രെയിനുകളില്ല. ബംഗളൂരു, മുംബയ് എന്നിങ്ങനെ മലയാളികള്‍ ഏറെയുള്ള ഇടങ്ങളില്‍ നിന്ന് തിരൂരില്‍ സ്‌റ്റോപ്പുള്ള ഒരു സ്‌പെഷല്‍ ട്രെയിന്‍ പോലുമില്ല.

സ്ഥിരം ട്രെയിനുകളിലൊന്നും ടിക്കറ്റില്ലെന്ന് യാത്രക്കാര്‍ പറയുന്നു.താംബരം – മംഗളൂരു സ്‌പെഷല്‍, താംബരം – കൊച്ചുവേളി സ്‌പെഷല്‍, എറണാകുളം ജംഗ്ഷന്‍ – ചെന്നൈ സെന്‍ട്രല്‍ സ്‌പെഷല്‍, നാഗര്‍കോവില്‍ – ചെന്നൈ എഗ്‌മൂര്‍ സ്‌പെഷല്‍, കൊച്ചുവേളി – എസ്.എം.വി.ടി ബംഗളൂരു സ്പെഷല്‍, ചെന്നൈ എഗ്‌മൂര്‍ – നാഗര്‍കോവില്‍ സ്‌പെഷല്‍, എന്നിവയാണ് ഓണത്തോട് അനുബന്ധിച്ച്‌ അനുവദിച്ചവ.

ഇതില്‍ താംബരം – മംഗളൂരു സ്‌പെഷല്‍ മാത്രമാണ് ജില്ല വഴി കടന്നുപോവുന്നത്.ടിക്കറ്റിന് ഇടിയോടിടിഒന്നാം ഓണത്തിന് മുന്‍പേ നാട്ടിലെത്താനുള്ള ആഗ്രഹത്തില്‍ നേരത്തെ തന്നെ കൂടുതല്‍ പേര്‍ ടിക്കറ്റെടുത്തതോടെ സെപ്തംബര്‍ അഞ്ചുമുതല്‍ തിരുവോണ ദിവസമായ എട്ട് വരെ സ്ഥിരം ട്രെയിനുകളിലൊന്നും ടിക്കറ്റില്ല. യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസില്‍ ഇന്നലെ ഉച്ചയോടെ തന്നെ സ്ലീപ്പറില്‍ വെയ്റ്റിംഗ് ലിസ്റ്റ് 170 പിന്നിട്ടു.

തേര്‍ഡ് എ.സി, ടു ടയര്‍ എ.സി എന്നിവയിലും ടിക്കറ്റില്ല. യശ്വന്ത്പൂര്‍ – മംഗളൂരു എക്സ്പ്രസില്‍ സെപ്തംബര്‍ അഞ്ച് മുതല്‍ ടിക്കറ്റില്ല. പിന്നീട് 12നാണ് ടിക്കറ്റുള്ളത്. ബംഗളൂരുവില്‍ നിന്ന് പാലക്കാട് വഴി പോരാമെന്ന് കരുതിയാലും ടിക്കറ്റില്ല. എറണാകുളം എക്സ്പ്രസില്‍ സെക്കന്റ് സീറ്റിംഗ് ക്ലാസില്‍ മാത്രം ഏതാനും ടിക്കറ്റുകളുണ്ട്. കൊച്ചുവേളി ഗരീബ്‌രഥിലും കൊച്ചുവേളി എക്സ്പ്രസിലും ഓണത്തോടനുബന്ധിച്ച്‌ ടിക്കറ്റില്ല.

ബംഗളൂരു – എറണാകുളം എസ്.എഫ് എക്പ്രസിലും കന്യാകുമാരി എക്സ്പ്രസിലും ഇതാണ് അവസ്ഥ.വേണം കൂടുതല്‍ ട്രെയിന്‍ചെന്നൈയില്‍ നിന്ന് ഒരു സ്‌പെഷല്‍ അടക്കം അഞ്ച് ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പുണ്ട്. ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു എക്സ്പ്രസ് (12685), വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, മംഗളൂരു എക്സ്പ്രസ് എന്നിവയില്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്. കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

You may also like

error: Content is protected !!
Join Our WhatsApp Group