മൈസൂരു : ദാമ്പത്യപ്രശ്നത്തെത്തുടർന്ന് ദമ്പതിമാർ ആത്മഹത്യചെയ്തു. ശ്രീരംഗപട്ടണയിലെ കെ. ഷെട്ടിഹള്ളി ഗ്രാമത്തിലാണ് സംഭവം. പുരുഷോത്തം (46), വിദ്യ (32) എന്നിവരാണ് ജീവനൊടുക്കിയത്.ദമ്പതിമാർക്കിടയിൽ വഴക്ക് സ്ഥിരമായിരുന്നു.
വ്യാഴാഴ്ച മൈസൂരുവിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരനായ പുരുഷോത്തം ജോലിക്ക് പോയപ്പോൾ വിദ്യ വീട്ടിനകത്ത് തൂങ്ങി മരിക്കുകയായിരുന്നു.ഭാര്യയുടെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ പുരുഷോത്തം മൃതദേഹം താഴെയിറക്കിയശേഷം സമീപത്തെ വയലിൽപ്പോയി തൂങ്ങിമരിച്ചു.ദമ്പതിമാർക്ക് ഏഴും അഞ്ചും വയസ്സുള്ള രണ്ട് ആൺകുട്ടികളുണ്ട്..
കര്‍ണാടകയില്‍ മുതിര്‍ന്ന ജെ.ഡി.എസ് എം.എല്‍.എ രാജിെവച്ചു
ബംഗളൂരു: മേയ് 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ മുതിര്‍ന്ന ജെ.ഡി.എസ് എം.എല്‍.എ എ.ടി. രാമസ്വാമി നിയമസഭാംഗത്വം രാജിെവച്ചു.അര്‍കല്‍ഗുഡ് മണ്ഡലം എം.എല്‍.എയായ അദ്ദേഹം വെള്ളിയാഴ്ച നിയമസഭ സെക്രട്ടറിക്കാണ് രാജി നല്‍കിയത്. ബി.ജെ.പിയിലാണോ കോണ്‍ഗ്രസിലാണോ ചേരുകയെന്നതില്‍ വ്യക്തതയില്ല.ഈ ആഴ്ച രാജിവെക്കുന്ന രണ്ടാമത്തെ ജെ.ഡി.എസ് എം.എല്‍.എയാണ്. എസ്.ആര്‍. ശ്രീനിവാസ് (ഗുബ്ബി ശ്രീനിവാസ് എന്ന വാസു) എം.എല്‍.എ സ്ഥാനം രാജിവെച്ച് വ്യാഴാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
ഹാസന്‍ ജില്ലയിലെ ജെ.ഡി.എസിന്‍റെ ശക്തികേന്ദ്രമായ അര്‍കല്‍ഗുഡില്‍നിന്ന് നാല് തവണ എം.എല്‍.എ ആയ രാമസ്വാമി അടുത്തിടെ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു. അതേസമയം, നേരത്തേ കോണ്‍ഗ്രസിലും ബി.ജെ.പിയിലും ഉണ്ടായിരുന്ന മുന്‍ മന്ത്രി എ. മഞ്ജു അടുത്തിടെ ജെ.ഡി.എസില്‍ ചേര്‍ന്നിരുന്നു.