ബംഗളൂരു: അഞ്ച് വര്‍ഷം മുമ്ബ് പ്രണയിച്ച് വിവാഹിതരായ ദമ്ബതികള്‍ക്ക് ഊരു വിലക്കും ആറു ലക്ഷം രൂപ പിഴയും വിധിച്ച് വരന്റെ ഗ്രാമം.ചാമരാജ നഗര്‍ കുണഗള്ളി ഗ്രാമത്തിലാണ് സംഭവം.ഷെട്ടി വിഭാഗക്കാരനായ ഗോവിന്ദരാജുവും പട്ടിക ജാതിക്കാരി ശ്വേതയും തമ്മില്‍ ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് രജിസ്റ്റര്‍ വിവാഹം നടത്തിയത്. മാണ്ഡ്യ മലവള്ളിയില്‍ ഇവര്‍ താമസവും തുടങ്ങി.കഴിഞ്ഞ മാസം ഗോവിന്ദ രാജു ഭാര്യയുമൊത്ത് തന്റെ രക്ഷിതാക്കളെ സന്ദര്‍ശിച്ചതോടെയാണ് വിവാദത്തിന് തുടക്കം.
ശ്വേത താഴ്ന്ന ജാതിക്കാരിയാണെന്ന് അറിഞ്ഞതോടെ കഴിഞ്ഞ മാസം 23ന് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ യോഗം ചേര്‍ന്നു. ഈ മാസം ഒന്നിന് മൂന്ന് ലക്ഷം രൂപ പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദ രാജുവിന് നോട്ടീസ് കൈമാറി. നോട്ടീസില്‍ ഒപ്പിട്ട 12 പേര്‍ക്കെതിരെ ഗോവിന്ദ രാജു പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പിഴ ആറ് ലക്ഷം രൂപയായി ഉയര്‍ത്തിയ ഗ്രാമത്തലവന്‍ ഗോവിന്ദ രാജുവിന്റെ കുടുംബത്തിന് ഗ്രാമത്തില്‍ ഊരുവിലക്കും പ്രഖ്യാപിച്ചു.
നാലുവര്‍ഷത്തേക്ക് നിരക്ക് വര്‍ധന; ശിപാര്‍ശ നല്‍കിയെന്ന് വൈദ്യുതി മന്ത്രി
തിരുവനന്തപുരം: 2023-2024 മുതല്‍ 2026-27 വരെ നാല് സാമ്ബത്തിക വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന് കെ.എസ്.ഇ.ബി ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. 2002 മുതല്‍ 2022 വരെ കാലയളവില്‍ ആറ് തവണയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഈ താരിഫ് പരിഷ്കരണങ്ങളൊന്നും നിലവിലുണ്ടായിരുന്ന റവന്യൂ കമ്മി പൂര്‍ണമായി നികത്തുന്നതരത്തിലായിരുന്നില്ലെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
കമീഷന്‍ അംഗീകരിച്ചതും എന്നാല്‍ 2020-2021 വരെ താരിഫിലൂടെ നികത്താത്തതുമായ 7124 കോടി രൂപ റവന്യൂ കമ്മിയായി നിലനില്‍ക്കുകയാണ്. ഈ മുന്‍കാല കമ്മി കുറഞ്ഞയളവിലെങ്കിലും നികത്തിയില്ലെങ്കില്‍ സ്ഥാപനത്തിന്‍റെ സാമ്ബത്തിക ഭദ്രതയെയും നിലനില്‍പിനെയും ദോഷകരമായി ബാധിക്കുമെന്നാണ് മന്ത്രിയുടെ രേഖാമൂലമുള്ള വിശദീകരണം.2016 ലെ ദേശീയ വൈദ്യുതി നയമനുസരിച്ച് വരുമാന കമ്മി ഏറിയ പക്ഷം ഏഴ് വര്‍ഷം കൊണ്ട് പലിശയടക്കം നികത്തിയെടുക്കേണ്ടതാണ്.
2022-2023 ലെ റവന്യൂ വിടവ് 1927.20 കോടിയാണെങ്കിലും 1010.94 കോടി രൂപയാണ് താരിഫിലൂടെ ഈടാക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമീഷന്‍ അനുമതി നല്‍കിയത്. താരിഫ് പരിഷ്കരണത്തിലൂടെ നികത്തിയില്ലെങ്കില്‍ ചെലവിനങ്ങള്‍ക്കായി ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും.പ്രവൃത്തി പരിപാലന ചെലവുകള്‍, അവശ്യം വേണ്ട മൂലധന നിക്ഷേപങ്ങള്‍, വൈദ്യുതി വാങ്ങല്‍ ചെലവുകള്‍ എന്നിവയും റവന്യൂ വിടവ് വര്‍ധിപ്പിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് 2023 മുതല്‍ 2027 വരെ കാലയളവില്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിന് റെഗുലേറ്ററി കമീഷന് അപേക്ഷ നല്‍കാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചതെന്നും മന്ത്രി നിയമസഭ മറുപടിയില്‍ വ്യക്തമാക്കി.