ബംഗളൂരു: ഭരണസിരാകേന്ദ്രമായ വിധാൻ സൗധക്കു മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു.വിധാൻ സൗധ മൂന്നാം ഗേറ്റിനു സമീപം ബുധനാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. ബംഗളൂരു ജെ.ജെ നഗര്‍ സ്വദേശികളായ ഷാഹിസ്ത ബാനു (48), ഭര്‍ത്താവ് മുഹമ്മദ് മുനൈദുല്ല എന്നിവരാണ് ആത്മഹത്യാശ്രമം നടത്തി പരിഭ്രാന്തി സൃഷ്ടിച്ചത്. മക്കളോടൊപ്പമാണ് ഇവര്‍ എത്തിയത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചശേഷം ഇരുവരും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. ബാങ്ക് വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ തങ്ങളുടെ വീട് ജപ്തിഭീഷണിയിലാണെന്നും ഇക്കാര്യത്തില്‍ സഹായം തേടിയിട്ടും ന്യൂനപക്ഷ മന്ത്രി സമീര്‍ അഹമ്മദ് ഖാനില്‍നിന്ന് അനുകൂല നടപടിയുണ്ടായില്ലെന്നും ദമ്ബതികള്‍ ആരോപിച്ചു.
ആത്മഹത്യാശ്രമം തടഞ്ഞ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഐ.പി.സി 309 (ആത്മഹത്യാശ്രമം), 209 (പൊതുയിടത്ത് ശല്യമുണ്ടാക്കല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് വിധാൻ സൗധ പൊലീസ് കേസെടുത്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു. ബാംഗ്ലൂര്‍ സിറ്റി സഹകരണ ബാങ്കിന്റെ ചാമരാജ് പേട്ട് ബ്രാഞ്ചില്‍നിന്ന് 2016ല്‍ ദമ്ബതികള്‍ 50 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പലിശയടക്കം 97 ലക്ഷം തങ്ങള്‍ തിരിച്ചടച്ചതായി ദമ്ബതികള്‍ അവകാശപ്പെട്ടു. തിരിച്ചടവ് ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മൂന്നുകോടി മൂല്യം വരുന്ന തങ്ങളുടെ വീട് 1.41 കോടിക്ക് ബാങ്ക് ലേലംചെയ്തതായി അവര്‍ ആരോപിച്ചു.
സര്‍ക്കാരിന്റെ സി സ്പേസ് ഒ.ടി.ടി പ്ലാറ്റ്ഫോം ഈ മാസം ആരംഭിക്കും
നീണ്ട കാത്തിരിപ്പിനൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ഒ.ടി.ടി പ്ലാറ്റ്ഫോം സി-സ്പേസ് (C Space) പ്രവര്‍ത്തനസജ്ജമാവുന്നു.’സി സ്പേസ്’ ചലച്ചിത്ര വികസനകോര്‍പ്പറേഷനുകീഴില്‍ ജനുവരിയില്‍ ആരംഭിക്കും. രാജ്യത്താദ്യമായാണ് സര്‍ക്കാരിനുകീഴില്‍ ഒ.ടി.ടി ഒരുങ്ങുന്നത്. പ്ലാറ്റ്ഫോമിന്റെ ട്രയല്‍ റണ്‍ ബുധനാഴ്ച നിള തിയറ്ററില്‍ നടന്നു. ഈമാസംതന്നെ ഉദ്ഘാടനം നടക്കും.കോവിഡിനുപിന്നാലെ ഒ.ടി.ടി. സിനിമാറിലീസ് വ്യാപകമായതോടെയാണ് സാംസ്കാരിക വകുപ്പ് ഇങ്ങനെയൊരു ആശയവുമായി രംഗത്തെത്തിയത്.
2022 മെയ് മാസത്തിലാണ് അന്നത്തെ കേരളപ്പിറവി ദിനത്തില്‍ പ്ലാറ്റ്ഫോം തയാറാക്കും എന്ന് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചത്.കുറഞ്ഞ ബജറ്റില്‍ പുറത്തിറങ്ങുന്ന സ്വതന്ത്ര സിനിമകള്‍ക്ക് ഇടവും വരുമാന വിഹിതവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പ്ലാറ്റ്ഫോം ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരിക്കുമെന്ന് മന്ത്രി പ്രഖ്യാപനവേളയില്‍ പറഞ്ഞിരുന്നു.കലാകാരന്മാരുടെ പാനലാണ് സി സ്പെയ്സിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുക. സിനിമാപ്രവര്‍ത്തകരടക്കം അംഗങ്ങളായ ഈ സ്ഥിരംപാനല്‍ സിനിമകള്‍കണ്ട് വിലയിരുത്തി നിശ്ചിതമാര്‍ക്ക് നല്‍കും. മറ്റ് ചലച്ചിത്രമേള ജൂറികള്‍ തിരഞ്ഞെടുത്തതും പുരസ്കാരങ്ങള്‍ നേടിയതുമായ സിനിമകള്‍ക്കും പരിഗണനയുണ്ടാകും.