ബെംഗളൂരു: നഗരത്തിലെ പൂട്ടിക്കിടക്കുന്ന വീടുകളിൽ കവർച്ച നടത്തുന്ന നവദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗരാജു(24), രമ്യ(23) എന്നിവരാണ് പിടിയിലായത്. സ്വർണാഭരണങ്ങൾ, ബൈക്കുകൾ, മൊബൈൽ ഫോണുകൾ ഉൾപ്പെടെ 5 ലക്ഷം രൂപയുടെ മോഷണ വസ്തുക്കൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
മാച്ചോഹള്ളി, കെങ്കേരി എന്നിവിടങ്ങളിലെ 2 വീടുകളിലാണ് ഇവർ കവർച്ച നടത്തിയത്. രാജരാജേശ്വരി നഗറിൽ നിന്ന് 2 ബൈക്കുകളും മോഷ്ടിച്ചു. കെങ്കേരിയിലെ മോഷണത്തിനിടെ സിസിടിവി ക്യാമറയിൽ കുടുങ്ങിയതാണു പിടികൂടാൻ ഇടയാക്കിയത്.
നിര്‍മാതാവ് ജയ്‌സന്‍ ജോസഫ് മരിച്ച നിലയില്‍; മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ മൃതദേഹം
പനമ്ബിളളിനഗറിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ശൃംഗാരവേലന്‍, ഓര്‍മയുണ്ടോ ഈ മുഖം, ജമ്‌നാപ്യാരി, ലവകുശ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ജയ്‌സന്‍ ജോസഫ്എറണാകുളം: സിനിമ നിര്‍മാതാവ് ജയ്‌സന്‍ ജോസഫിനെ (44) കൊച്ചിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനമ്ബിളളിനഗറിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ജയ്‌സന്‍ ഫ്ലാറ്റില്‍ തനിച്ച് താമസിച്ച് വരികയായിരുന്നു.
മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്ന് തറയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഫ്ലാറ്റ് അകത്തു നിന്നും പൂട്ടിയിരുന്നു. രണ്ട് ദിവസമായി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ജയ്‌സനെ മരിച്ച നിലയില്‍ കണ്ടത്. ശൃംഗാരവേലന്‍, ഓര്‍മയുണ്ടോ ഈ മുഖം, ജമ്‌നാപ്യാരി, ലവകുശ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്. ആര്‍ ജെ ക്രിയേഷന്‍ എന്ന സിനിമ നിര്‍മാണ കമ്ബനിയുടെ ഉടമ കൂടിയാണ് ജയ്‌സന്‍ ജോസഫ്.കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗമാണ്. ഭാര്യ റുബീന, മകള്‍ പുണ്യ. ഇരുവരും വിദേശത്താണ് (അബുദബി).