Home Featured കുടകില്‍ വനവാസികളെ കൂട്ടമായി മതംമാറ്റാന്‍ ശ്രമിച്ച മലയാളി ദമ്ബതികള്‍ കര്‍ണാടകയില്‍ അറസ്റ്റിൽ

കുടകില്‍ വനവാസികളെ കൂട്ടമായി മതംമാറ്റാന്‍ ശ്രമിച്ച മലയാളി ദമ്ബതികള്‍ കര്‍ണാടകയില്‍ അറസ്റ്റിൽ

കുടക്: കര്‍ണാടകയിലെ മടിക്കേരി മേഖലയിലെ വനവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് മലയാളികള്‍ പിടിയില്‍.കുട്ട എന്ന സ്ഥലത്താണ് സംഭവം റിപ്പോര്‍ച്ച്‌ ചെയ്തത്.ദമ്ബതികളായ കുര്യച്ചന്‍ (62), സെലീനാമ്മ (57) എന്നീ മലയാളി ദമ്ബതികളാണ് പോലീസ് പിടിയിലായത്. ഇവര്‍ മാനന്തവാടി സ്വദേശികളാണ്. അറസ്റ്റിലായ പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ചൊവ്വാഴ്ചയാണ് മലയാളി ദമ്ബതികള്‍ കുടകിലുള്ള കുട്ട പ്രദേശത്തെ ആദിവാസി കോളനിയില്‍ മതപരിവര്‍ത്തന ഉദ്ദേശത്തോടെ എത്തിയത്. വനവാസി വിഭാഗത്തില്‍ ഉള്‍പ്പെട്ട പണിയറവര മുത്തയേയും കുടുംബത്തേയും വീട്ടില്‍ സന്ദര്‍ശിച്ച്‌ മതം മാറ്റാനായിരുന്നു ശ്രമം. ഇതിനായി എല്ലാ സാധനസാമഗ്രികളും കരുതിയാണ് ദമ്ബതികള്‍ എത്തിയത്.

എന്നാല്‍ സംഭവം പ്രദേശത്തെ ഹിന്ദുസംഘടനകളിലെ പ്രതിനിധികള്‍ ഇവരെ തടഞ്ഞു. വാക്കേറ്റമായി. വൈകാതെ ഹിന്ദുസംഘടനാപ്രതിനിധികള്‍ കുട്ട പോലീസിനെ വിവരമറിയിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ 295എ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദമ്ബതികളുടെ പക്കല്‍ മതപരിവര്‍ത്തനം ചെയ്തവരുടെ പട്ടിക കണ്ടെടുത്തിട്ടുണ്ട്.

ഇവയെല്ലാം പോലീസില്‍ ഏല്‍പ്പിച്ചതായും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനായ സജ്ജന്‍ ഗണപതി പറഞ്ഞു. കര്‍ണാടകയിലെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് ദമ്ബതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ഇവര്‍ കുട്ട പ്രദേശത്തെ യേരവ സമുദായത്തില്‍പ്പെട്ടവരെയാണ് പ്രധാനമായും ക്രിസ്തുമതത്തിലേക്ക് മാറ്റിയിരുന്നത്.കുട്ട പ്രദേശത്ത് മാത്രം ഇതുവരെ ആയിരത്തോളം പേരെ ദമ്ബതികള്‍ മതപരിവര്‍ത്തനം ചെയ്തുവെന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group