ബെംഗളൂരു: നാൽപ്പതുശതമാനം കമ്മിഷൻ ആരോപണത്തിന് പിന്നാലെ ബി.ജെ.പി.ക്കെതിരേ ‘അഴിമതി റേറ്റ് കാർഡ്’ പ്രസിദ്ധീകരിച്ച് കോൺഗ്രസ്. മുഖ്യമന്ത്രിക്കസേരയ്ക്ക് 2,500 കോടിയും മന്ത്രിക്കസേരയ്ക്ക് 500 കോടിയുമാണ് ബി.ജെ.പി. വിലയിട്ടതെന്ന് റേറ്റ് കാർഡിൽ ആരോപിക്കുന്നു. സർക്കാർ വകുപ്പുകളിലെ ജോലിക്കും സ്ഥാനങ്ങൾക്കും വിവിധകരാറുകൾ ലഭിക്കാനും ഈടാക്കിയെന്ന് അവകാശപ്പെടുന്ന തുകയും രേഖപ്പെടുത്തിയിട്ടുണ്ട്.കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിൽ നിയമനത്തിനും സ്ഥലംമാറ്റത്തിനും അഞ്ചുകോടിമുതൽ 15 കോടിവരെ ഈടാക്കിയെന്നാണ് കാർഡിൽ പറയുന്നത്.
വിവിധ വകുപ്പുകളിലെ എൻജിനിയർമാർക്ക് ഒരുകോടി മുതൽ അഞ്ചുകോടി വരെയും മറ്റ് വിവിധ തസ്തികകളിൽ 10 ലക്ഷം മുതൽ അഞ്ചുകോടിവരെയുമാണ് കാർഡനുസരിച്ചുള്ള ‘റേറ്റ് ’.വിവിധ സ്ഥാപനങ്ങളിലെ ചെയർമാൻ, കമ്മിഷണർ സ്ഥാനത്തിന് അഞ്ചുകോടിമുതൽ 15 കോടിവരെ കൈക്കൂലി ഈടാക്കിയെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ബെംഗളൂരു വികസന അതോറിറ്റി കമ്മിഷണർ, കെ.പി.എസ്.സി. ചെയർമാൻ, സർവകലാശാലകളിൽ വൈസ് ചാൻസലർ, ഡെപ്യൂട്ടി കമ്മിഷണർ, എസ്.പി. ഉൾപ്പെടെയുള്ള തസ്തികകൾക്കാണ് ഈ തുക.സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ കമ്മിഷനായി തട്ടിയെടുത്തെന്ന് ആരോപിക്കുന്ന തുകയും അഴിമതി റേറ്റ് കാർഡിൽ ചേർത്തിട്ടുണ്ട്.
കോവിഡ് ചികിത്സാ ഉപകരണങ്ങൾ വാങ്ങിയതിൽ 75 ശതമാനം, പൊതുമരാമത്ത്-റോഡ് കരാറുകൾക്ക് 40 ശതമാനം, മഠങ്ങൾക്ക് അനുവദിച്ച ഗ്രാന്റ് ഇനത്തിലും സ്കൂൾ വിദ്യാർഥികൾക്ക് മുട്ട വിതരണം ചെയ്ത വകയിലും 30 ശതമാനം എന്നിങ്ങനെ കമ്മിഷൻ പറ്റിയെന്നാണ് ആരോപണം.കഴിഞ്ഞ നാലുവർഷത്തിനിടെ ആകെ 1.5 ലക്ഷം കോടി രൂപ സംസ്ഥാനത്തുനിന്ന് ബി.ജെ.പി. കവർന്നെന്നും അഴിമതി റേറ്റ് കാർഡിൽ പറയുന്നു.ബി.ജെ.പി.യുടെ ‘ഡബിൾ എൻജിൻ’ സർക്കാർ അവകാശവാദത്തെ പരിഹസിച്ച് ‘ട്രബിൾ എൻജിൻ’ സർക്കാർ എന്ന തലക്കെട്ടാണ് റേറ്റ്കാർഡിന് നൽകിയിരിക്കുന്നത്.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെ റേറ്റ്കാർഡ് പങ്കുവെച്ചതിനൊപ്പം പ്രമുഖപത്രങ്ങളിൽ പരസ്യവും നൽകി. മാറ്റത്തിനും വികസനത്തിനുംവേണ്ടി കോൺഗ്രസിന് വോട്ടുചെയ്യണമെന്ന ആവശ്യവും അഴിമതി റേറ്റ് കാർഡിലുണ്ട്.
സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം; തടയാൻ ഷാഡോ പോലീസ് വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
സിനിമാമേഖലയിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍; അന്വേഷണംസിനിമാമേഖലയിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. അന്വേഷണത്തിന് എക്സൈസിന് നിര്‍ദ്ദേശം നല്കി.അമ്മ എക്സികൂട്ടീവ് അംഗവും നടനുമായ ടിനി ടോമിന്റെ വെളിപ്പെടുത്തലാണ് നിലപാട് കടുപ്പിക്കാന്‍ കാരണം. അന്വേഷണവുമായി സിനിമാ സംഘടനകള്‍ സഹകരിച്ചില്ലെങ്കില്‍ എക്സൈസ് നിയമവഴികള്‍ തേടും.ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു കേരള സര്‍വകലാശാല യുവജനോത്സവ ഉദ്ഘാടന വേദിയില്‍ നടന് ടിനി ടോം നടത്തിയത്.
സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നായിരുന്നു നടന് വെളിപ്പെടുത്തിയത്. ലഹരിക്കടിമയായ ഒരു നടന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങിയത് അടുത്തിടെ കണ്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു പരാമര്‍ശം.ഒരു പ്രമുഖ നടനോടൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ തന്റെ മകന് അടുത്തിടെ ഒരു അവസരം ലഭിച്ചില്ലെങ്കിലും സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പേടിയുള്ളതുകൊണ്ട് മകനെ അഭിനയിക്കാന്‍ വിട്ടില്ലെന്നും ടിനി ടോം വ്യക്തമാക്കിയിരുന്നു.ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക ആന്റണി പെരുമ്ബാവൂരിന്റെ കൈവശമുണ്ടെന്ന് കഴിഞ്ഞദിവസം ടിനി ടോം വെളിപ്പെടുത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ആദ്യഘട്ടമായി നടന്മാരായ ടിനിടോം, ബാബുരാജ് എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. ടിനി ടോമിനെ എക്സൈസ് കമ്മീഷണര്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു. സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളില്‍ നിന്നും എക്സൈസ് ഉടന്‍ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങും.
അന്വേഷണത്തില്‍ താര സംഘടനയായ അമ്മ സഹകരിക്കുമെങ്കില്‍ അവരുടെ സഹായവും തേടും.മുന്‍പ് ലൊക്കേഷനുകളില്‍ പരിശോധനയ്ക്ക് നീക്കം ഉണ്ടായെങ്കിലും എക്സൈസുമായി സിനിമാ സംഘട്ടനങ്ങള്‍ കാര്യമായി സഹകരിച്ചിരുന്നില്ല. ഇതോടെ മുടങ്ങിയ അന്വേഷണവും പരിശോധനയും പുനരാരംഭിക്കാനാണ് എക്സൈസിറ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. സിനിമാ സംഘടനകള്‍ സഹകരിച്ചില്ലെങ്കില്‍ എക്സൈസ് നിയമവഴികള്‍ തേടും.