Home Featured ബെംഗളൂരു: സിദ്ധരാമയ്യയ്ക്ക് എതിരെ പോസ്റ്റർ പ്രചാരണവുമായി ബിജെപി

ബെംഗളൂരു: സിദ്ധരാമയ്യയ്ക്ക് എതിരെ പോസ്റ്റർ പ്രചാരണവുമായി ബിജെപി

ബെംഗളൂരു: പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് എതിരെ പോസ്റ്റർ പ്രചാരണവുമായി ബിജെപി.40 ശതമാനം കമ്മിഷൻ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് എതിരെ കോൺഗ്രസ് നടത്തുന്ന പേസിഎം ക്യാംപെയ്നിനു മറുപടിയായാണ് സിദ്ധരാമയ്യയുടെ ചിത്രമുള്ള പോസ്റ്ററുമായി ബിജെപി രംഗത്തെത്തിയത്.

സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊലീസ് മേധാവിയുടെയും നിയമ വിദഗ്ധരുടെയും അഭിപ്രായങ്ങൾ മറികടന്ന് 1600 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കേസുകൾ പിൻവലിച്ചതായി റവന്യു മന്ത്രി ആർ. അശോക കുറ്റപ്പെടുത്തി.എന്നാൽ ആരോപണങ്ങൾ കോൺഗ്രസ് തള്ളി, ഭാരത് ജോഡോ യാത്രയ്ക്ക് സംസ്ഥാനത്തു ലഭിച്ച ഗംഭീര സ്വീകരണത്തിൽ വിറളി പിടിച്ച ബിജെപി നേതാക്കൾ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നു പിസിസി വക്താവ് പ്രിയം ഖർഗെ പറഞ്ഞു.

കര്‍ണ്ണാടകത്തില്‍ സിദ്ധരാമയ്യ‍യുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായ 175 കേസുകള്‍ പിന്‍വലിച്ചു

ബെംഗളൂരു: കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ 175 കേസുകള്‍ പിന്‍വലിച്ചതായി റവന്യൂ മന്ത്രി ആര്‍.അശോക. ശിവമോഗ, മൈസൂര്‍, ഹസന്‍ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചത്.പോപ്പുലര്‍ ഫ്രണ്ടിന്‍റെയും കര്‍ണ്ണാടക ഫോറം ഓഫ് ഡിഗ്നിറ്റി (കെഎഫ് ഡി)യുടെയുമായി ഏകദേശം 1600 പ്രതികളാണ് രക്ഷപ്പെട്ടത്. 2015ലാണ് ഇവര്‍ പ്രതികളായ 175 കേസുകള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

പൊലീസും നിയമവകുപ്പും പ്രകടിപ്പിച്ച എതിര്‍പ്പുകള്‍ കാറ്റില്‍ പറത്തിയാണ് ഇവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചത്. ഡിജിയും ഐജിയും നിയമവകുപ്പും പറഞ്ഞത് ഈ കേസുകള്‍ പിന്‍വലിക്കുന്നത് വഴി പൊതുജനതാല്‍പര്യം സംരക്ഷിക്കപ്പെടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഇത് അവഗണിച്ച്‌ കേസുകള്‍ പിന്‍വലിക്കുകയായിരുന്നുവെന്ന് അശോക പറഞ്ഞു.

ഇതില്‍ 133 കേസുകള്‍ ശിവമോഗ്ഗയിലും ഹാസനിലും നടന്ന വര്‍ഗ്ഗീയകലാപവുമായി ബന്ധപ്പെട്ടതാണ്. തസ്ലിമ നസ്റീന്‍റെ ചെറുകഥ വിവര്‍ത്തനം ചെയ്ത് ഒരു കന്നട പത്രം പ്രസിദ്ധീകരിച്ചതാണ് കലാപത്തിന് കാരണമായത്.

You may also like

error: Content is protected !!
Join Our WhatsApp Group