ചെന്നൈ : കോളജ് വിദ്യാർഥികൾ വാക്സീൻ സ്വീകരിച്ചെന്ന് ഉറപ്പാക്കണമെന്ന് അധികൃതർക്ക് കോർപറേഷൻ നിർദേശം നൽകി. ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു. ഒമിക്രോൺ ഭീഷണി വർധിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകരും വിദ്യാർഥികളും മാസ്ക് ധരിക്കുന്നില്ലെന്നും ഇതു തുടരാൻ അനുവദിക്കരുതെന്നും കോളജ്, സർവകലാശാല അധികൃതർക്ക് അയച്ച കത്തിൽ കോർപറേഷൻ കമ്മിഷണർ ഗഗൻദീപ് സിങ് ബേദി വ്യക്തമാക്കി.
വിദ്യാർഥികൾ കൂട്ടം കൂടുന്ന തരത്തിൽ കലാപരിപാടികളും മറ്റും ഒഴിവാക്കണം. ഹോസ്റ്റലിലും കന്റീനിലും ഡിസ്പോസബിൾ പ്ലേറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും കത്തിൽ പറയുന്നു.