മടിക്കേരി: കോവിഡ് സ്ഥിരീകരണ നിരക്ക് (ടി പിആർ) കുറഞ്ഞതോടെ കുടകിലെ നിയന്ത്രണങ്ങൾ നീക്കി. സംസ്ഥാനത്ത് മട്ടിടങ്ങളിൽ ഇളവുകൾ നൽകിയപ്പോൾ ഉയർന്ന ടി പിആർ നിരക്ക് കാരണം കുടകിൽ ഇളവ് നൽകിയിരുന്നില്ല. നിലവിൽ ടി പിആർ നിരക്ക് അഞ്ചിൽ താഴെ വന്നതോടെയാണ് കുടകിലും ഇളവുകൾ പ്രഖ്യാപിച്ചത്. ജൂലൈ 19 വരെ പുതിയ ഇളവുകൾ നിലനിൽക്കും. വിനോദ സഞ്ചാരികൾക്കടക്കം കുടകിലേക്ക് പ്രവേശനം നൽകുന്നുണ്ട്. വിനോദ സഞ്ചാര മേഖലകൾ തുറന്നതോടെ നിയന്ത്രണവിധേയമായി കടകളും റസ്റ്റോറന്റുകളും ഹോം സ്റ്റേകളും തുറന്നു. കഴിഞ്ഞ ഏപ്രിൽ 28 മുതലാണ് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.