Home Featured വിവാദ ട്വീറ്റ് :കന്നഡ നടൻ ചേതൻ കുമാറിന് ജാമ്യം

വിവാദ ട്വീറ്റ് :കന്നഡ നടൻ ചേതൻ കുമാറിന് ജാമ്യം

by കൊസ്‌തേപ്പ്

ബെംഗളൂരു : ഹിജാബ് കേസിൽ വാദംകേൾക്കുന്ന കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ പരാമർശം നടത്തിയതിന് അറസ്റ്റിലായ കന്നഡ നടൻ ചേതൻ കുമാറിന് ജാമ്യം. പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചേതൻ ജാമ്യം അനുവദിക്കുന്നതിനിടെ, വ്യക്തിഗത ബോണ്ടും ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യവും മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. രണ്ടു വർഷം മുമ്പ് ഒരു ബലാത്സംഗ കേസിൽ പ്രതിയെ വെറുതെവിട്ടുകൊണ്ട് ജഡ്ജി അസാധാരണ പരാമർശം നടത്തിയത് ചൂണ്ടിക്കാട്ടി നേരത്തെ ചേതൻ ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു.

താൻ ക്ഷീണിതയായിരുന്നെന്നും ബലാത്സംഗത്തിനുശേഷം മയങ്ങിപ്പോയെന്നുമുള്ള പരാതിക്കാരിയുടെ വാദത്തിന്, ‘ബലാത്സംഗത്തിന് ശേഷം കിടന്നുറങ്ങുക എന്നത് ഭാരതസ്ത്രീകൾക്ക് ചേർന്നതല്ലെന്നും പീഡിപ്പിക്കപ്പെട്ട സ്ത്രീ അങ്ങനെയല്ല പ്രതികരിക്കുക’ എന്നുമായിരുന്നു ജഡ്ജി വിധിയിൽ പരാമർശിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ചേതൻറെ ട്വീറ്റ്. അന്ന് ഇട്ട ആ ട്വീറ്റ് ടാഗ് ചെയ്ത്, ഇതേ ജഡ്ജി ശിരോവസ്തു കേസ് പരിഗണിക്കുകയാണെന്നും അദ്ദേഹത്തിന് ഇക്കാര്യത്തിൽ വ്യക്തത വേണ്ടതുണ്ടോ എന്നു ചോദിച്ചായിരുന്നു പുതിയ ട്വീറ്റ്.

You may also like

error: Content is protected !!
Join Our WhatsApp Group