ബംഗളൂരു: വ്യാഴാഴ്ച ഹുബ്ബള്ളിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയ യുവജനോത്സവത്തിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കണമെന്ന പ്രീയൂനിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറിനെതിരെ വിമര്‍ശനം.ഓരോ പി.യു കോളജില്‍നിന്നും കുറഞ്ഞത് 100 പേരെയെങ്കിലും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ എത്തിക്കണമെന്നാണ് ഡി.ഡി.പി.യു ഡെപ്യൂട്ടി ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദേശം.
ഡെപ്യൂട്ടി കമീഷണറില്‍നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ഉത്തരവെന്നും വീഴ്ചകൂടാതെ ഉത്തരവാദിത്തത്തോടെ വിദ്യാര്‍ഥികളെ ഉദ്ഘാടന ചടങ്ങില്‍ എത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണമെന്നും ഉച്ചഭക്ഷണം ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. സര്‍ക്കുലര്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പിന് പരിഹാസവുമായി നെറ്റിസണ്‍സ് രംഗത്തെത്തി.
പിന്നീട്, വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഡി.ഡി.പി.യു ഡെപ്യുട്ടി കമീഷണര്‍ ഗുരുദത്ത ഹെഗ്ഡെ പ്രതികരിച്ചു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത താല്‍പര്യമുള്ള പി.യു കോളജ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെപ്യൂട്ടി കമീഷണറുടെ നിര്‍ദേശം തെറ്റിദ്ധരിച്ചതാണെന്നും പറ്റിയ തെറ്റില്‍ ക്ഷമാപണം നടത്തുന്നതായും ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷ്ണ നായിക് പറഞ്ഞു. സര്‍ക്കുലര്‍ പിന്‍വലിച്ചതായും അദ്ദേഹം അറിയിച്ചു
പഞ്ചറൊട്ടിക്കുന്നയാളോട് പ്രണയം തോന്നി, എന്നും കാണാനായി കാറിന്റെ ടയര്‍ മനപൂര്‍വം പഞ്ചറാക്കുന്ന കോടീശ്വരി; അപൂര്‍വ പ്രണയം വിവാഹത്തിലേക്ക്
കോടീശ്വരിയായ യുവതിയും തെരുവില്‍ പണിയെടുക്കുന്നയാളും തമ്മില്‍ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതുമെല്ലാം നാം സിനിമകളില്‍ കണ്ടിട്ടുണ്ട്.എന്നാല്‍ ഇത് ജീവിതത്തില്‍ പകര്‍ത്തിയിരിക്കുകയാണ് പാകിസ്ഥാനിയായ ആയിഷ എന്ന യുവതി. തന്റെ കാറിന്റെ ടയര്‍ പഞ്ചറായപ്പോള്‍ സഹായിച്ച ജിസെന്‍ എന്ന ടെക്‌നീഷ്യനെയാണ് ആയിഷ പ്രണയിച്ചത്. പ്രമുഖ യൂട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് ഇവരുടെ പ്രണയകഥ പുറംലോകത്തെ അറിയിച്ചത്.വീഡിയോയുടെ തുടക്കത്തില്‍ പ്രണയിനികളെ കുറിച്ച് സയ്യിദ് വിവരിക്കുന്നുണ്ട്.
ഇതില്‍ നിന്നുമാണ് ആയിഷ എത്രത്തോളം ജിസനെ സ്‌നേഹിക്കുന്നു എന്ന് മനസിലാക്കാനാവുന്നത്. ഒരു യാത്രയ്ക്കിടെ തന്റെ കാറിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്നാണ് ആയിഷ ജിസനെ ആദ്യമായി കാണുന്നത്. മറ്റ് ടയര്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് ശരിയാക്കാന്‍ കഴിയാതിരുന്ന ടയറിന്റെ പഞ്ചര്‍ ജിസന്റെ കടയില്‍ ശരിയാക്കിയതോടെയായിരുന്നു ഇത്. ടയര്‍ ശരിയാക്കുന്നതിനിടയില്‍ ജിസന്‍ തനിക്ക് നല്‍കിയ കരുതലും ശ്രദ്ധയുമാണ് ആയിഷയെ കൂടുതല്‍ ആകര്‍ഷിച്ചത്.
തന്റെ തൊഴിലാളികളോട് എളുപ്പം പഞ്ചര്‍ മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ട ജിസന്‍ ആയിഷയ്ക്കായി ചായ വരുത്തി നല്‍കുകയും ചെയ്തു.ഈ സംഭവത്തിന് ശേഷം ജിസനെ വീണ്ടും വീണ്ടും കാണണമെന്ന ആഗ്രഹം ആയിഷയ്ക്ക് തോന്നി. അപ്പോഴൊക്കെ യുവതി കാറിന്റെ ടയര്‍ കുത്തി സ്വയം പഞ്ചറാക്കി അതിനുളള അവസരം ഉണ്ടാക്കി. പിന്നീട് ഇരുവരും ഇടയ്ക്കിടയ്ക്ക് കാണാന്‍ തുടങ്ങിതോടെ പ്രണയം മൊട്ടിട്ടു. ജിസനും ആയിഷയും തമ്മിലുളള വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്.