ബെംഗളൂരു: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവും ക്രമക്കേടുകളും ശ്രദ്ധയിൽപ്പെട്ടാൽ പരാതി സമർപ്പിക്കാൻ ബി.ടി.എം. ലേഔട്ടിലും രാജരാജേശ്വരി നഗറിലും കൺട്രോൾ റൂമുകൾ തുടങ്ങി. ബി.ടി.എം. ലേഔട്ടിലെ റവന്യൂവകുപ്പ് ഓഫീസിലും രാജരാജേശ്വരി നഗറിലെ ബി.ബി.എം.പി. സോണൽ കമ്മിഷണറുടെ ഓഫീസിലുമാണ് കൺട്രോർ റൂമുകൾ പ്രവർത്തിക്കുന്നത്.
പൊതുജനങ്ങൾക്ക് നേരിട്ടോ ഫോണിലൂടെയോ പരാതികൾ അറിയിക്കാം. ബി.ടി.എം. ലേഔട്ട് കൺട്രോൾ റൂം ഫോൺ: 080- 25525952, രാജരാജേശ്വരി നഗർ: 080-28604331, 080-28604652.
ചന്ദ്രനെ തൊടും ഈ നാല്‍വര്‍ സംഘം ; അരനൂറ്റാണ്ടിനു ശേഷമുള്ള ആദ്യ മനുഷ്യ ചാന്ദ്രയാത്രയ്ക്ക് സജ്ജമായി നാസ
വാഷിങ്ടണ്‍അരനൂറ്റാണ്ടിനു ശേഷമുള്ള ആദ്യ മനുഷ്യ ചാന്ദ്രയാത്രയ്ക്ക് സജ്ജമായി നാസ. ആര്‍ട്ടെമിസ് 2 ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാലുപേരെ പ്രഖ്യാപിച്ചു.നാസയുടെ മൂന്നും കനേഡിയന്‍ സ്പേസ് എജന്‍സിയുടെ ഒരാളുമാണ് ചന്ദ്രനിലേക്ക് പോകുക. ഫ്ളൈറ്റ് എന്‍ജിനിനിയറായ ക്രിസ്റ്റിന കച്ചാ (നാ സ) ണ് സംഘത്തിലെ ഏക വനിത. നാസയുടെ റിയ്ദ് വൈസ്മാനാണ് ദൗത്യത്തിന്റെ കമാന്‍ഡര്‍. പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍(നാസ), ജെര്‍മി ഹാന്‍സന്‍(ക്യാനഡ) എന്നിവരാണ് മറ്റുള്ളവര്‍.നാസ ജോണ്‍സണ്‍ സ്പേയ്സ് സെന്ററില്‍ തിങ്കള്‍ രാത്രിയാണ് അഡ്മിനിസ്ട്രറ്റര്‍ ബില്‍ നെല്‍സണ് ദൗത്യാംഗങ്ങളെ പ്രഖ്യാപിച്ചത്.
ചന്ദ്രനില്‍നിന്ന് ചൊവ്വയിലേക്കും അവിടെനിന്ന് അപ്പുറത്തേക്കുമുള്ള മനുഷ്യന്റെ വലിയ യാത്രയ്ക്കുള്ള തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനം ലഭിച്ച അമ്ബതിലധികം പേരില്‍ നിന്നാണ് നാലു പേരെ തെരഞ്ഞെടുത്തത്. അടുത്ത വര്‍ഷം നവംബറിലാണ് ദൗത്യം. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം ഗഗനചാരികള്‍ മടങ്ങും. നാല് ലക്ഷം കിലോമീററര്‍ അകലെയുള്ള ചന്ദ്രനിലേക്കും തിരിച്ചും പത്തു ദിവസം നീളുന്ന യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്.
2025ല്‍ ആര്‍ട്ടെമിസ് മൂന്നാം ദൗത്യത്തില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മനുഷ്യനെ ഇറക്കുകയാണ് ലക്ഷ്യം. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യകോളനികള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ആര്‍ട്ടെമിസ് ദൗത്യം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടര്‍ച്ചയായി 328 ദിവസം താമസിച്ച വനിതയെന്ന റിക്കാര്‍ഡിന് ഉടമയാണ് ക്രിസ്റ്റിന. 1972 ഡിസംബറില്‍ അപ്പോളോ–- 17 ആയിരുന്നു അവസാനത്തെ മനുഷ്യ ചാന്ദ്ര ദൗത്യം.