തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ
👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ പുതുവത്സരാഘോഷങ്ങൾ വിലക്കി. മറീന അടക്കമുള്ള കടൽക്കരകളിൽ 31, ജനുവരി ഒന്ന് തീയതികളിൽ സന്ദർശകർക്ക് പ്രവേശനമില്ല. നക്ഷത്രഹോട്ടലുകൾ, റിസോർട്ടുകൾ, ക്ലബ്ബുകൾ തുടങ്ങിയിടങ്ങളിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡി.ജെ. പാർട്ടികൾ നടത്തുന്നതും വിലക്കിയതായി സിറ്റി പോലീസ് അറിയിച്ചു. ചെന്നൈയിൽ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം വർധിച്ചതിനെത്തുടർന്നാണ് നിയന്ത്രണം. സംസ്ഥാനത്തുടനീളം കടൽക്കരകളിൽ ആളുകൾ ആഘോഷത്തിനായി കൂടുന്നതും നിരോധിച്ചിട്ടുണ്ട്.
കടൽക്കരകൾക്കു സമീപമുള്ള പ്രധാനറോഡുകളിൽ 31-ന് രാത്രി ഒമ്പതിനുശേഷം വാഹനഗതാഗതവും നിരോധിച്ചു. ആരാധനാലയങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദേശം. മുഖാവരണം ധരിക്കാത്ത ആരെയും പ്രവേശിപ്പിക്കാൻ പാടില്ല. ശരിരോഷ്മാവ് പരിശോധിച്ചതിനുശേഷം മാത്രമേ പ്രവേശനം അനുവദിക്കാൻ പാടുള്ളൂ.
