ബെംഗളൂരു: ബെംഗളൂരു നഗരത്തിലുടനീളം ആകെ 125 കോവിഡ് കണ്ടെയ്‌ന്‍മെന്റ് സോണുകളാണുളളതെന്ന് കണക്കുകള്‍. ജനുവരി 2 വരെയുളള റിപ്പോര്‍ട്ട് പ്രകാരം ആണിത്. ബൃഹത് ബെംഗളൂരു മഹാ നഗര പാലികയാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
കഴിഞ്ഞ ആഴ്‌ചയില്‍ നഗരത്തില്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഇതില്‍ കണ്ടെയ്‌ന്‍മെന്റ് സോണുകളുടെ എണ്ണം 2021 ആയി. ഡിസംബര്‍ 26 – ന് 98 കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ നിന്ന് 2022 ജനുവരി 2-ന് 125 സോണുകളായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു.
ബൊമ്മനഹള്ളിയില്‍ 38, ബെംഗളൂരു സൗത്തില്‍ 15, മഹാ ദേവ പുരയില്‍ 35, ബെംഗളൂരു ഈസ്റ്റില്‍ 12, ബെംഗളൂരു വെസ്റ്റില്‍ 10, യെലഹങ്കയില്‍ 11, ദാസറഹള്ളിയില്‍ മൂന്ന്, ആര്‍ആര്‍ നഗറില്‍ ഒരു കണ്ടെയ്‌ന്‍മെന്റ് സോണുകളാണ് ഉളളത്.
ബെംഗളൂരുവില്‍ നിലവില്‍ 93 വാര്‍ഡുകളിലായി കഴിഞ്ഞ 10 ദിവസത്തിനിടെ 10 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴ് ദിവസമായി പോസിറ്റീവ് നിരക്ക് 1.22% ആണ്. എന്നിരുന്നാലും, ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് കാണിക്കുന്നു.
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മിക്ക കേസുകളും ബെല്ലന്തൂര്‍ വാര്‍ഡില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയതത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ആകെ 26 കേസുകള്‍. തുടര്‍ന്ന് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 11 കേസുകള്‍ കണ്ട ദൊഡ്ഡ നെക്കുണ്ടി വാര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഹഗദൂര്‍, എച്ച്‌എസ്‌ആര്‍ ലേഔട്ട്, അരകെരെ വാര്‍ഡുകളില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ജനുവരി 3 തിങ്കളാഴ്ച കര്‍ണാടകയില്‍ കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വേരിയന്റിന്റെ 10 കേസുകള്‍ കൂടി കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ ഒമൈക്രോണുകളുടെ എണ്ണം 76 ആയി.