Home Featured ബെംഗളുരു എയർപോർട്ട് മെട്രോപാത നിർമാണം ഉടൻ തുടങ്ങും

ബെംഗളുരു എയർപോർട്ട് മെട്രോപാത നിർമാണം ഉടൻ തുടങ്ങും

by കൊസ്‌തേപ്പ്

ബെംഗളുരു നമ്മ മെട്രോ വിമാനത്താവള പാതയൊരുക്കുന്നതിന്റെ ഭാഗമായി 224 കെട്ടിടങ്ങൾ ഏറ്റെടുത്ത് പൊളിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കെട്ടിടങ്ങൾ നില നിൽക്കുന്ന 2.21 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഡിപ്പോ നിർമിക്കുന്നതിനായി 18 ഏക്കർ ഭൂമി സർക്കാർ നേരത്തെ കൈമാറിയിരുന്നു. ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ പൂർത്തിയായതോടെ നിർമാണ പ്രവൃത്തികൾ ഈ മാസം തന്നെ ആരംഭിക്കാനുള്ള നീക്കത്തിലാണ് ബിഎംആർസിഎൽ,

കെആർ പുരത്ത് നിന്ന് ദേവനഹള്ളിയിലെ വിമാനത്താവള ടെർമിനൽ വരെ 38.44 കിലോ മീറ്ററിലാണ് നിർദിഷ്ട പാത നിർമിക്കുന്നത്. 14,788 കോടിരൂപ നിർമാണ ചെലവ് പ്രതീ ക്ഷിക്കുന്ന പാതയ്ക്ക് ഏപ്രിലിലാണ് കേന്ദ്ര സർക്കാർ അംഗീകാരം ലഭിച്ചത്.17 സ്റ്റേഷനുകളുള്ള പാത മെട്രോ ഫെയ്സ് 2 ബിയിൽ ഉൾപ്പെടുത്തിയാണ് നിർമിക്കുന്നത്.ഫെയ്സ് 2 എയിലെ സെൻട്രൽ സിൽക്ക് ബോർഡ് കെആർ പുരം പാത(19,75 കിലോ മീറ്റർ)യാണ് വിമാനത്താവളത്തിലേക്ക് നീട്ടുന്നത്. 2 പാതകളുടെ നിർമാണം പൂർത്തിയാകുന്നതോടെ 58,19 കിലോമീറ്ററാകും ദൈർഘ്യം ഇതിൽ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷന് സമീപത്തെ ഒന്നരകിലോമീറ്റർ ദുരം ഭൂഗർഭപാതയായിരിക്കും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group