Home Featured രാഹുല്‍ ഗാന്ധിയുടെ പേരില്‍ വെള്ളക്കടുവയെ ദത്തെടുത്ത് കർണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

രാഹുല്‍ ഗാന്ധിയുടെ പേരില്‍ വെള്ളക്കടുവയെ ദത്തെടുത്ത് കർണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

by മാഞ്ഞാലി

ബെല്ലാരി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ദിനം വ്യത്യസ്ത രീതിയില്‍ ആഘോഷമാക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പിറന്നാള്‍ ദിനത്തില്‍ രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഒരു വെള്ളക്കടുവയെ ദത്തെടുക്കുകയാണ് ഇവര്‍ ചെയ്തത്.

ബെല്ലാരിയിലെ അടല്‍ ബിഹാരി ബാജ്പേയി സുവോളജിക്കല്‍ പാര്‍ക്കിലെ അര്‍ജുന്‍ എന്ന വെള്ളക്കടുവയുടെ സംരക്ഷണം ഇനി ഒരു വര്‍ഷത്തേക്ക് രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഇവര്‍ വഹിക്കും. മൃഗശാലയിലേക്ക് ഒരു ലക്ഷം രൂപ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭാവന നല്‍കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ 51-ാം പിറന്നാള്‍ ദിനമായിരുന്ന ജൂണ്‍ 19 നാണ് ദത്തെടുക്കല്‍ നടന്നത്.

‘രാഹുല്‍ ഗാന്ധിയുടെ പിറന്നാളിന് എന്തെങ്കിലും സാമൂഹ്യ സേവനം ചെയ്യണമെന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നു.അതിനാല്‍ ഞങ്ങളുടെ നേതാവിന്റെ പേരില്‍ സാമ്ബത്തിക ബുദ്ധിമുട്ട് നേരിടുന്ന മൃഗശാലയില്‍ നിന്നും ഒരു കടുവയെ ദത്തെടുക്കാന്‍ തീരുമാനിച്ചു’- ബെല്ലാരി പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സിദ്ദു ഹസ്സിഗൂഡ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group