ബെംഗളൂരു∙ നിയസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക നാളെ നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. താൻ മൈസൂരുവിലെ വരുണ കൂടാതെ കോലാറിൽ നിന്നുകൂടി മത്സരിക്കേണ്ടതുണ്ടോയെന്ന് ഡൽഹിയിൽ നടക്കുന്ന യോഗം തീരുമാനിക്കും.
രണ്ടാം ലിസ്റ്റിൽ 52 മണ്ഡലങ്ങളിൽ കൂടി പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അനുമതി ലഭിച്ചാലുടൻ ഇതു പുറത്തുവിടും. വരുണയിൽ സിദ്ധരാമയ്യയുടെ മകനും നിലവിലെ സിറ്റിങ് എംഎൽഎയുമായ ഡോ. യതീന്ദ്രയാണ് പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്. മാർച്ച് 25ന് 124 സ്ഥാനാർഥികളുടെ ആദ്യ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ഇനി 100 സീറ്റുകളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.
കലാക്ഷേത്രയിലെ ലൈംഗികാരോപണം: മലയാളി അധ്യാപകന് അറസ്റ്റില്‍, ആരോപണവിധേയരായ മൂന്ന് മലയാളി അധ്യാപകര്‍ക്കെതിരെ അന്വേഷണം തുടരുന്നു
ചെന്നൈ: കലാക്ഷേത്രയിലെ ലൈംഗികാരോപണ കേസില്‍ മലയാളി അധ്യാപകന് അറസ്റ്റില്‍. രുഗ്മിണിദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് അറസ്റ്റ് ചെയ്തത്.ഹരി പത്മനുള്പ്പടെ മൂന്ന് മലയാളി അധ്യാപകര്‍ക്കെതിരെ കലാക്ഷേത്രയില്‍ നിന്നും നൂറിലധികം പരാതികള്‍ വനിതാകമ്മിഷന് ലഭിച്ചിരുന്നു.കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരി പത്മന്്റെ അറസ്റ്റ് അഡയാര്‍ പോലീസ് രേഖപ്പെടുത്തിയത്.
ലൈംഗിക പീഡനം, ജോലി സ്ഥലത്തെ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ഹരി പത്മനെതിരെ ചുമത്തിയിരിക്കുന്നത്. അധ്യാപകന് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു. അധ്യാപകന്റെ ശല്യം കാരണം കലാക്ഷേത്രയിലെ പഠനം പാതിവഴിയില്‍ നിര്ത്തിപ്പോവുകയായിരുന്നുവെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.കലാക്ഷേത്രയിലെ സജിത് ലാല്‍, സായ് കൃഷ്ണന്, ശ്രീനാഥ് എന്നിവരാണ് ആരോപണ വിധേയരായ മറ്റ് അധ്യാപകര്‍. ഇവര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട് പോലീസ് കേരളത്തിലെത്തി വിദ്യാര്‍ത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതികളില്‍ നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ വ്യഴാഴ്ച പ്രതിഷേധം തുടങ്ങിയിരുന്നു. അധ്യാപകരില്‍ നിന്ന് വര്‍ഷങ്ങളായി ലൈംഗിക പീഡനവും അധിക്ഷേപവും നേരിടേണ്ടി വന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എ.എസ് കുമാരി വെള്ളിയാഴ്ച കാമ്ബസില്‍ വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
2008 മുതല്‍ കാമ്ബസില്‍ പീഡനം നേരിട്ടതായി പല വിദ്യാര്‍ത്ഥികളും പറഞ്ഞു. ലൈംഗികാതിക്രമം ഉള്‍പ്പെടെ നൂറോളം പരാതികള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. നിയമപ്രകാരം ഞങ്ങള്‍ നടപടിയെടുക്കുമെന്നും എ എസ് കുമാരി പറഞ്ഞിരുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനും പരാതി അയച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നിയമസഭയില്‍ പറഞ്ഞിരുന്നു.