Home Featured ലോക്സഭ തിരഞ്ഞെടുപ്പ്: കര്‍ണാടകയില്‍ 20 സീറ്റ് പിടിക്കാന്‍ കോണ്‍ഗ്രസ്: 15 വരെ പുതുമുഖ സ്ഥാനാര്‍ത്ഥികള്‍

ലോക്സഭ തിരഞ്ഞെടുപ്പ്: കര്‍ണാടകയില്‍ 20 സീറ്റ് പിടിക്കാന്‍ കോണ്‍ഗ്രസ്: 15 വരെ പുതുമുഖ സ്ഥാനാര്‍ത്ഥികള്‍

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് നോട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 28 സീറ്റുകളില്‍ 20ലും വിജയിക്കുയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയെന്നോണം ദേശീയ നേതാക്കള്‍ കൂടി പങ്കെടുക്കുന്ന യോഗം നാളെ ദില്ലിയില്‍ ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകളും നാളെയുണ്ടാവുമെന്നാണ് സൂചന.കഴിഞ്ഞ തവണ മത്സരിച്ച്‌ പരാജയപ്പെട്ട കെ എച്ച്‌ മുനിയപ്പ (കോലാര്‍), മധു ബംഗാരപ്പ (ശിവമൊഗ), ഈശ്വര്‍ ഖന്ദ്രെ (ബിദര്‍), കൃഷ്ണ ബൈരെ ഗൗഡ (ബെംഗളൂരു നോര്‍ത്ത്) എന്നിവരെല്ലാം നിലവില്‍ എം എല്‍ എമാരും മന്ത്രിമാരുമാണ്. ഇവര്‍ക്കെല്ലാം പകരം നേതൃത്വത്തിന് പുതിയ ആളുകളെ കണ്ടെത്തേണ്ടി വരും.

പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നുമാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ് വ്യക്തമാക്കിയത്.അതേസമയം, തന്നെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും താല്‍പര്യമില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴും 2014, 2019 വര്‍ഷങ്ങളിലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായിരുന്നു കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേരിട്ടത്. ഉത്തര കന്നഡയില്‍ കഴിഞ്ഞ ആറ് തവണയായും ദക്ഷിണ കന്നഡയില്‍ ഏഴ് തവണയും പാര്‍ട്ടി പരാജയപ്പെട്ടു.ബെലഗാവി, ധാര്‍വാഡ്, ബംഗളൂരു സൗത്ത്, ദാവൻഗെരെ എന്നിവിടങ്ങളില്‍ ഒന്നിലധികം തവണ തോറ്റു.

ബെംഗളൂരു സെൻട്രല്‍, ബംഗളൂരു നോര്‍ത്ത്, ഉഡുപ്പി-ചിക്കമംഗളൂരു എന്നിവിടങ്ങളില്‍ പോലും പാര്‍ട്ടി തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട് നില്‍ക്കുകയാണ്.2024 ലെ തിരഞ്ഞെടുപ്പില്‍, കുറഞ്ഞത് 12-15 പുതുമുഖങ്ങളെയെങ്കിലും കോണ്‍ഗ്രസ് കൊണ്ടുവന്നേക്കാം.” എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ബി എസ് മൂര്‍ത്തിയെ ഉദ്ധരിച്ച്‌ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിചയസമ്ബന്നരായ സ്ഥാനാര്‍ത്ഥികളുടെ കുറവ് വലിയൊരു പ്രശ്നമാണ്. നിയമസഭയിലും കൗണ്‍സിലിലും ബിജെപി ഇതുവരെ പ്രതിപക്ഷ നേതാക്കളെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെയും നിയമിച്ചിട്ടില്ലെന്നത് കോണ്‍ഗ്രസിന് ഒരു സന്തോഷവാര്‍ത്തയായിരിക്കാം, എന്നാല്‍ ഈ ഭാഗ്യം എത്രനാള്‍ തുടരും എന്നതാണ് ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ട്.

എല്ലാ മേഖലകളിലും ഭരണവിരുദ്ധത നേരിടുന്ന വലിയൊരു നിരയാണ് അവര്‍ക്കുള്ളത്. മുതിര്‍ന്നവരില്‍ വലിയൊരു വിഭാഗത്ത് ടിക്കറ്റ് നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പകരം ചെറുപ്പക്കാരായ മുൻ മന്ത്രിമാരെ മത്സരിപ്പിക്കാനും സാധ്യതയുണ്ട് . പല സീറ്റുകളിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാകുമെങ്കിലും ജെഡിഎസ് ശക്തമായ മാണ്ഡ്യയിലും ഹാസനിലും ത്രികോണ മത്സരമുണ്ടായേക്കും. ചിക്കബള്ളാപ്പൂര്‍, കോലാര്‍, മൈസൂരു, തുംകുരു, ബെംഗളൂരു റൂറല്‍ എന്നിവിടങ്ങളില്‍ ജെഡിഎസിന് ജയിക്കാനാകില്ല, പക്ഷേ അവര്‍ പിടിക്കുന്ന വോട്ടുകള്‍ വിജയത്തെ സ്വാധീനിക്കുമെന്നും ബിഎസ് മൂര്‍ത്തി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group