കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. 50 ശതമാനത്തില്‍ നിന്ന് സംവരണ പരിധി 75 ശതമാനമാക്കി ഉയര്‍ത്തുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളുടെ സംവരണവും ഉയര്‍ത്തും. എസ്.സി സംവരണം 15 ല്‍ നിന്ന് 17 ശതമാനമായും എസ്.ടി സംവരണം മൂന്നില്‍ നിന്ന് ഏഴ് ശതമാനമായും ഉയര്‍ത്തും. ഇതോടൊപ്പം റദ്ദാക്കിയ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്നും വാഗ്ദാനമായുണ്ട്.
എസ്.സി-എസ്.ടി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് നല്‍കും, ബജ്റംഗദള്‍, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളെ നിരോധിക്കും, എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കുന്ന ഗൃഹ ജ്യോതി പദ്ധതി, തൊഴില്‍ രഹിതരായ എല്ലാ സ്ത്രീകള്‍ക്കും 2000 രൂപ പ്രതിമാസ ഓണറേറിയം നല്കുന്ന ഗൃഹ ലക്ഷ്മി, എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഓരോ മാസവും 10 കിലോ അരി/റാഗി/ഗോതമ്ബ് വിതരണം ചെയ്യുന്ന അന്നഭാഗ്യ, തൊഴില്‍ രഹിതരായ ബിരുദധാരികള്‍ക്ക് പ്രതിമാസം 3000 രൂപ പ്രതിമാസം നല്കുന്ന യുവനിധി എന്നിവയെല്ലാം പ്രകടന പത്രികയിലുണ്ട്.
ഇതുകൂടാതെ ഡിപ്ലോമ ഉള്ളവര്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കും, എല്ലാ സ്ത്രീകള്‍ക്കും കെ.എസ്.ആര്.ടി.സി, ബി.എം.ടി.സി ബസുകളില്‍ സൗജന്യ യാത്ര ഉറപ്പാക്കും എന്നീ വാഗ്ദാനങ്ങളുണ്ട്. ഈ വാഗ്ദാനങ്ങള്‍ എല്ലാം സര്‍ക്കാര്‍ രൂപീകരിച്ച് ആദ്യ മന്ത്രിസഭാ യോഗത്തില്‍ പാസാക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. ബി.ജെ.പിയുടെ പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു.
ബസുകൾ തിരഞ്ഞെടുപ്പ് ആവശ്യത്തിനോടും; 9നും 10നും സർവീസുകൾ കുറയും
ബെംഗളൂരു ∙ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി 3,700 കെഎസ്ആർടിസി ബസുകളും 1,200 ബിഎംടിസി ബസുകളും വിട്ടുനൽകാൻ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇത്രയും ബസുകൾ ട്രിപ് മുടക്കുന്നതോടെ 9, 10 ദിവസങ്ങളിൽ നഗരത്തിൽ യാത്രാക്ലേശം രൂക്ഷമാകും.
പോളിങ് സാമഗ്രികളുമായി ജീവനക്കാരെ ബൂത്തുകളിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും പൊലീസുകാരെ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനുമാണ് ബസുകൾ ഉപയോഗിക്കുക. കൂടാതെ 6,000 ടാക്സി കാറുകളും വാടകയ്ക്കെടുക്കുന്നുണ്ട്.