Home Featured ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കി പ്രതിഷേധിച്ച് കോൺഗ്രസ്

ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കി പ്രതിഷേധിച്ച് കോൺഗ്രസ്

ബെംഗളൂരു: ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം പത്താം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് സർക്കാർ ഒഴിവാക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത്. ഇതു പുനസ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭം നടതതുമെന്ന് കോൺഗ്രസ് മുൻ എംഎൽഎ. ജെ. ആർ. ലോബോ മംഗളൂരുവിൽ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഗുരുവിനെ മനപൂർവം അവഗണിക്കുകയാണ്.

റിപബ്ലിക് ദിന പരേഡിൽ ഗുരുവിനെക്കുറിച്ചുള്ള ഫ്ലോട്ട് അനുവദിക്കാത്തതും ഇതിന്റെ ഭാഗമാണെന്ന് ആരോപിച്ചു. 1908ൽ ഗുരു വന്നിറങ്ങിയ മംഗളൂരു റെയിൽവേ സ്റ്റേഷന് അദ്ദേഹംത്തിന്റെ പേരു നൽകണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെറ്റിട്ടുണ്ട്. ഇതിനിടെ, ഭഗത് സിങ്ങിനെ കുറിച്ചുള്ള പാഠഭാഗം നീക്കിയിട്ടില്ലെന്ന് പാഠപുസ്തക സമിതി അറിയിച്ചു.

ആർഎസ്എസ് സ്ഥാപകൻ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്താനായി ഭഗത് സിങ്ങിനെ കുറിച്ചുള്ള പാഠം ഒഴിവാക്കിയെന്ന് ആരോപിച്ച് ഡൽഹി മുഖ്യ അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തതിനെ തുടർന്നാണിത്.

You may also like

error: Content is protected !!
Join Our WhatsApp Group