ബെംഗളൂരു : പാചകവാതക വില വർധിപ്പിച്ച കേന്ദ്ര സർക്കാരിനെതിരേ ബെംഗളൂരുവിൽ കോൺഗ്രസ് പ്രതിഷേധം.മൈസൂരു ബാങ്ക് സർക്കിളിൽ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, എൻ.എസ്.യു.ഐ. സംസ്ഥാനഘടകങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.കാലി പാചകവാതക സിലിൻഡറുകൾ എടുത്തുയർത്തി കേന്ദ്ര സർക്കാരിനെതിരേ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
നരേന്ദ്രമോദിയുടെ ചിത്രംപതിച്ച് സിലിൻഡറുകളുടെ ആകൃതിയിലുള്ള പ്ലക്കാർഡുമേന്തിയാണ് പ്രവർത്തകരെത്തിയത്.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നാലപ്പാട്, മഹിളാ കോൺഗ്രസ് പ്രസിഡന്റ് പുഷ്പ് അമർനാഥ്, എൻ.എസ്.യു.ഐ. പ്രസിഡന്റ് കീർത്തി ഗണേഷ് എന്നിവർ നേതൃത്വം നൽകി.
രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി ബസ് ഡ്രൈവിംങ്, മൈനാഗപ്പള്ളി സ്വദേശിയുടെ ലൈസന്‍സ് പോയി
കൊല്ലം: രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി സ്വകാര്യ ബസ് ഡ്രൈവറുടെ യാത്ര. മൈനാഗപ്പള്ളി സ്വദേശി അന്‍സലാണ് സഹോദരിയുടെ കുഞ്ഞിനെ മടിയിലിരുത്തി സാഹസികമായി ബസ് ഓടിച്ചത്.കുഞ്ഞിനെ മടിയില്‍ ഇരുത്തി ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങളില്‍ വയറലായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ്, ഡ്രൈവര്‍ അന്‍സലിന്റെ ലൈസന്‍സ് 6 മാസത്തേക്ക് സസ്പെന്‍റ് ചെയ്തു.
മോട്ടോര്‍ വാഹന ചട്ട പ്രകാരമാണ് അന്‍സലിന്റെ ലൈസന്‍സ് സസ്പെന്‍റ് ചെയ്തത്.കരുനാഗപ്പള്ളി പന്തളം റൂട്ടിലെ ലീനാമോള്‍ ബസ് ഡ്രൈവറാണ് അന്‍സല്‍. വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കരുനാഗപ്പള്ളി ആര്‍.ടി.ഒ ആണ്, ഡ്രൈവറായ അന്‍സലിനെ വിളിച്ചുവരുത്തിയത്. വര്‍ക് ഷോപില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്താണ് അന്‍സല്‍ ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകനെ മടിയിലിരുത്തി ബസോടിച്ചത്.ആറുമാസം കഴിഞ്ഞ് മോട്ടര്‍ വാഹന വകുപ്പിന്‍്റെ ട്രെയിനിങ്ങിനു ശേഷമേ ഇയാള്‍ക്ക് ലൈസന്‍സ് തിരിച്ചുകൊടുക്കു