ബെംഗളൂരു: രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഫ്രീഡംപാർക്കിൽ പ്രതിഷേധിച്ചു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിൽനടന്ന പ്രതിഷേധത്തിൽ രൺദീപ് സിങ് സുർജേവാല, മുതിർന്നനേതാക്കളായ ദിനേഷ് ഗുണ്ടുറാവു, സലിം അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ബി.ജെ.പി. യെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.
നെടുമ്ബാശേരി ഹെലികോപ്ടര്‍ അപകടം; അന്വേഷണം ഇന്ന് തുടങ്ങും
നെടുമ്ബാശേരി വിമാനത്താവളത്തില്‍ കോസ്റ്റുഗാര്‍ഡ് ഹെലികോപ്ടര്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം ഇന്ന് തുടങ്ങും.തീരസംരക്ഷണ സേന ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്ടര്‍ പരിശോധിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും സംഭവത്തില്‍ റിപ്പോര്‍ട് തേടിയിട്ടുണ്ട്. റണ്‍വേയില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയശേഷം വശങ്ങളിലേക്കുളള ബാലന്‍സ് തെറ്റിയതാണ് അപകടകാരണമെന്നാണ് നിലവിലെ വിലയിരുത്തല്‍ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്.
പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. റണ്‍വേയുടെ പുറത്ത് അഞ്ച് മീറ്റര്‍ അപ്പുറത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്.മൂന്ന് കോസ്‌റ് ഗാര്‍ഡ് ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. തീരസംരക്ഷണ സേനയുടെ ഡപ്യൂട്ടി കമാന്‍ഡന്‍ റും മലയാളിയുമായ വിപിനാണ് ഹെലികോപ്ടര്‍ പറത്തിയത്. കമാണ്ടന്റ് സി.ഇ.ഒ കുനാല്‍, ടെക്‌നിക്കല്‍ സ്റ്റാഫ് സുനില്‍ ലോട്‌ല എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരില്‍ സുനില്‍ ലോട്‌ലക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ച വിമാനത്താവളം, ഹെലികോപ്റ്റര്‍ ക്രൈന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റിയ ശേഷമാണ് തുറന്ന് നല്‍കിയത്.