Home Featured കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; ആത്മവിശ്വാസത്തോടെ ഖാർ​ഗെയും തരൂരും, ഫലപ്രഖ്യാപനം ബുധനാഴ്ച

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; ആത്മവിശ്വാസത്തോടെ ഖാർ​ഗെയും തരൂരും, ഫലപ്രഖ്യാപനം ബുധനാഴ്ച

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മല്ലികാർജ്ജുൻ ഖർഗയും, ശശി തരൂരും തമ്മിലാണ് പോരാട്ടം. രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 9308 വോട്ടർമാരാണുള്ളത്.രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറ്റിൽ ആദ്യം മല്ലികാർജ്ജുൻ ഖാർഗെയുടെ പേരും, രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. ഖാർഗെ കർണ്ണാടകത്തിലും, തരൂർ കേരളത്തിലും വോട്ട് ചെയ്യും.

ബാലറ്റ് പെട്ടികൾ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നല്ല ആത്മവിശ്വാസമുണ്ടെന്നാണ് ഖാർഗെയുടെ പ്രതികരണം. കോൺഗ്രസിൽ മാറ്റം ആഗ്രഹിക്കുന്നവർ തനിക്ക് വോട്ട് ചെയ്യുമെന്ന് ശശി തരൂരും വ്യക്തമാക്കി.രണ്ട് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പിന്  ഏറെ പ്രത്യേകതകൾ ഉണ്ട്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തുടക്കം മുതല്‍ നടന്നത് നാടകീയ നീക്കങ്ങളാണ്.  വിശ്വസ്തനായ അശോക് ഗലോട്ടിനെ താക്കോല്‍ ഏല്‍പിക്കാന്‍ നോക്കിയെങ്കിലും രാജസ്ഥാന്‍ വിട്ടൊരു കളിക്കും തയ്യാറാകാത്ത ഗെലോട്ട് ഹൈക്കമാന്‍ഡിന്‍റെ ആക്ഷന്‍ പ്ലാന്‍ തകര്‍ത്തു.

അങ്ങനെ, കറങ്ങിത്തിരഞ്ഞ് ഒടുവില്‍ നറുക്ക് വീണത് എണ്‍പതുകാരനായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് ആണ്. ഗാന്ധി കുടംബമല്ലാതെ ആര് നിന്നാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തരൂര്‍ ഖാര്‍ഗയെ നേരിടാന്‍ ഗോദയിലെത്തി. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ല മല്ലികാര്‍ജ്ജന്‍ ഖാര്‍ഗെയെന്ന് നേതൃത്വം ആവര്‍ത്തിച്ചെങ്കിലും കണ്ടത് പാര്‍ട്ടി സംവിധാനങ്ങള്‍ മുഴുവനും ഖാര്‍ഗെക്ക് പിന്നില്‍ അണിനിരക്കുന്നതാണ്. എന്തായാലും വോട്ടെടുപ്പ് സംബന്ധിച്ച തരൂരിന്‍റെ പരാതി ഫലം കണ്ടിട്ടുണ്ട്.

വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമിതി തിരുത്തി. ടിക് മാര്‍ക്ക് ചെയ്താല്‍ മതിയെന്ന് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ട്രി വ്യക്തമാക്കി. ഒന്ന് (1) എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് തരൂര്‍ പരാതി നല്‍കിയിരുന്നു. ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം. വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി നിർദ്ദേശം നല്‍കിയിരുന്നത്.

ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള ഖാർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂർ കുറ്റപ്പെടുത്തി.ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം തിരുത്തിയത്. നേരത്തേ വോട്ടേഴ്സ്  ലിസ്റ്റില്‍ പേരുള്ളവരുടെ മേല്‍വിലാസം ലഭ്യമല്ലെന്ന തരൂരിന്‍റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു.

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; സഹപാഠി അല്‍ത്താഫ് പോലീസ് കസ്റ്റഡിയില്‍

മംഗളൂരു: മലയാളി വിദ്യാര്‍ത്ഥിനി മംഗളൂരുവില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സുഹൃത്തും സഹപാഠിയുമായ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു.22-കാരിയായ ഭുവന ബാബു താമസസ്ഥലത്ത് തൂങ്ങി മരിച്ച സംഭവത്തിലാണ് സഹപാഠിയും മലയാളിയുമായ അല്‍ത്താഫിനെതിരെ പോലീസ് ആത്മഹത്യാപ്രേരണയ്‌ക്ക് കേസെടുത്തത്.വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഭുവന ആത്മഹത്യ ചെയ്തത്. തൃശൂര്‍ ഇളന്തുരുത്ത് കാര്യാട്ടുകര കുറ്റിക്കാട്ടുപറമ്ബില്‍ വീട്ടില്‍ ബാബുവിന്റെ മകളാണ് ആത്മഹത്യ ചെയ്ത ഭുവന.

മംഗളൂരുവില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലായിരുന്നു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. ബെല്‍മേട്ട യേനപ്പോയ കോളജിലെ ഫോറന്‍സിക് സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.ആത്മഹത്യയ്‌ക്ക് മുമ്ബ് ഭുവന വീട്ടുകാര്‍ക്ക് അയച്ച സന്ദേശമാണ് നിര്‍ണായകമായത്.

തന്റെ മരണത്തിന് ഉത്തരവാദി അല്‍ത്താഫ് ആണെന്നും എവിടെയെങ്കിലും പോയി ചത്തുകളയാന്‍ അല്‍ത്താഫ് പറഞ്ഞതായും ഭുവന അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. തുടര്‍ന്നാണ് സഹപാഠിയും ആലപ്പുഴ സ്വദേശിയുമായ അല്‍ത്താഫിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്. നിലവില്‍ പാണ്ഡേശ്വരം പോലീസിന്റെ കസ്റ്റഡിയിലാണ് അല്‍ത്താഫ്. ഭുവനയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

You may also like

error: Content is protected !!
Join Our WhatsApp Group