ബെംഗളുരു: നിയമസഭാ തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള കോൺഗ്രസ് പ്രജാധ്വനി ബസ് യാത്ര ഇന്ന് ബെളഗാവിയിൽ നിന്ന് ആരംഭിക്കും. പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ചേർന്നാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. 31 ജില്ലകളിലും പര്യടനം നടത്താൻ പാകത്തിൽ വിവിധ ഘട്ടങ്ങളായാണ് യാത്ര കമീകരിച്ചിരിക്കുന്നത്.
2018ലെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുടെ 90 ശതമാനവും മറന്ന് ജനങ്ങളിൽ നിന്ന് 40 % കമ്മിഷൻ കൊള്ളയടിക്കുന്നതിനൊപ്പം വിഭാഗീയത വളർത്താനുള്ള തിരക്കിലാണ് ബസവരാജ് ബൊമ്മെ സർക്കാരെന്ന് ബസിന്റെ പൂജാവേളയിൽ ശിവകുമാർ പറഞ്ഞു. കർണാടക പിസിസി ഓഫിസിൽ നടന്ന ചടങ്ങിൽ യാത്രയുടെ ലോഗോയും ഇരുനേതാക്കളും ചേർന്ന് പ്രകാശനം ചെയ്തു. ബിജെപിയുടെ അഴിമതിയും നുണ പ്രചാരണവും പ്രജാധ്വനി യാത്രയിലൂടനീളം കോൺഗ്രസ് ഉയർത്തിക്കാണിക്കുമെന്ന് സിദ്ധരാമയ്യയും പറഞ്ഞു.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കയ്യിലെ കളിപ്പാവയാണ് ബസവരാജ് ബൊമ്മയെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യ മന്ത്രി സ്ഥാനത്തിനായി ഇരു നേതാക്കളും തമ്മിൽ ഭിന്നതകളുംണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എഐസിസി നേതൃത്വത്തിന്റെ നിർദേശ പ്രകാരം ഇവരൊരുമിച്ച് പര്യടനം നടത്തുന്നത്.യാത്ര ആരംഭിക്കുന്ന ഇന്ന് ഇരു വരും ചേർന്ന് ബെളഗാവിയിലും ചി കോഡിയിലും പര്യടനം നടത്തും.
15വരെ സംക്രാന്തി പ്രമാണിച്ച് യാത് നിർത്തിവച്ച് നാളെ ഇരുവരും ബെംഗളൂരുവിലേക്ക് മടങ്ങും. 16ന് ബെംഗളൂരുവിൽ നിന്ന് വിജയനഗറിലെ ഹൊസ്പേട്ടിലേക്ക് തിരിക്കും.17ന് വിജയനഗർ, കൊപ്പാൾ, 18ന് ബാഗൽകോട്ട്, ഗദഗ്, 19ന് ഹാവേരി, ദാവനഗെരെ, 21ന് ഹാ സൻ, ചിക്കമഗളൂരു, 22ന് ഉഡുപ്പി, മംഗളൂരു 23ന് കോലാർ, ചിക്കമഗ ളൂരു, 24ന് തുമക്കുരു, ദൊഡ്ഡ ബെല്ലാപുര, 26ന് മൈസൂരു, ചാമ രാജനഗർ, 27ന് മണ്ഡ്യ രാമനഗര, 28ന് യാദ്ഗിർ, ബീദർ ജില്ലകളിലും പര്യടനം നടത്തും.
ഫെബ്രുവരി രണ്ടാം വാരം മുതൽ ഇരുനേതാക്കളും വെവ്വേറെ പര്യടനം നടത്തും.ഇതിൽ ആദ്യഘട്ടത്തിൽ സിദ്ധ രാമയ്യ വടക്കൻ കർണാടകയിലും ശിവകുമാർ പഴയ മൈസൂരു മേഖ ലയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ സിദ്ധരാമയ്യ ദക്ഷിണ കന്നഡ മേഖലയും ശിവകുമാർ ഉത്തര കന്നഡ മേഖല യിലും പര്യടനം നടത്തും.
ലഗേജ് മുഴുവന്‍ കയറ്റി; പക്ഷേ യാത്രക്കാരെ കയറ്റാന്‍ മറന്നു.! വിമാനം പറന്നുയര്‍ന്നത് യാത്രക്കാര്‍ ബസില്‍ കാത്തിരിക്കെ; വ്യാപക പ്രതിഷേധത്തിന് പിന്നാലെ റിപ്പോര്‍ട്ട് തേടി ഡിജിസിഎ
ന്യൂഡല്‍ഹി: യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്ന് വിമാനം. 55 യാത്രക്കാരെയാണ് വിമാനത്തില്‍ കയറ്റാന്‍ മറന്നുപോയത്.55 പേരും എയര്‍ലൈനിന്റെ ബസില്‍ കാത്തിരിക്കെയാണ് വിമാനം പുറപ്പെട്ടത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഗോ ഫസ്റ്റ് എയറിനോട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് തേടി.ബംഗലൂരുവില്‍ നിന്നും ഡല്‍ഹിയ്ക്കുള്ള ഫ്‌ലൈറ്റ് ജി 8 116 ആണ് യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്നത്.
ബംഗലൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാവിലെ ആറരയ്ക്കായിരുന്നു സംഭവം. പിന്നീട് 55 യാത്രക്കാരില്‍ 53 പേരെ വേറൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. രണ്ടു യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തു.
അധികൃതരെ വിവരമറിയിച്ചതിന് പിന്നാലെയാണ് റണ്‍വേയില്‍ നിന്ന് യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനായത്. യാത്രക്കാര്‍ ബസ്സുകളിലാണ് മടങ്ങിയതെന്നും ആരോപണമുണ്ട്. വിമാനത്താവള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് റണ്‍വേയിലേക്കെത്തിയതെങ്കിലും അപ്രതീക്ഷിത സംഭവത്തില്‍ യാത്രക്കാര്‍ കുടുങ്ങിപ്പോവുകയായിരുന്നു.വിമാനത്താവളത്തിലെ ഉത്തരവാദിത്തമില്ലായ്മ ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി ഉപയോക്താക്കളാണ് വീഡിയോ പങ്ക് വെച്ചത്.
ഈ വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് സംഭവം പുറം ലോകമറിയുന്നത്. യാത്രക്കാരുടെ ലഗ്ഗേജുമായി പറന്നുയര്‍ന്ന വിമാനം യാത്രക്കാരെ കൊണ്ടുപോകുവാന്‍ മറന്നുവെന്നും യാത്രക്കാര്‍ വല്ലാതെ വലഞ്ഞുവെന്നും വീഡിയോയില്‍ ആരോപിച്ചു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിമാനക്കമ്ബനി യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമാപണം നടത്തി.