
ബെംഗളുരു • കാവേരി നദിയിൽ മേക്കോട്ടും അണക്കെട്ട് ഉടൻ നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ച് കോൺഗ്രസ് നടത്തുന്ന പദയാത്ര നിരോധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. കോവിഡിനിടെ പദയാത്ര നടത്തുന്നതിനു കോൺഗ്രസിനെയും അനുവദിക്കുന്നതിന് ബിജെപി സർക്കാരിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിനു പിന്നാലെയാ ണു നടപടി.
31 വരെ പൊതുറാലികളോ ധർണകളോ പാടില്ലെന്ന കോവിഡ് ചട്ടം ലംഘിച്ചാണു 4 ദിവസം മുൻപു പദയാത്ര തുടങ്ങിയത്. നിയന്ത്രണങ്ങൾ പരസ്യമായി ലഘിക്കുന്നത് ജനജീവനു തന്നെ ഭീഷണിയാണെന്നു കണ്ടതോടെയാണ് നിരോധനമെന്ന് ഉത്തരവിൽ പറയുന്നു. കലക്ടർമാരും പൊലീസ് മേധാവികളും ഇതു കർശനമായി നടപ്പിലാക്കണമെന്നും ചീഫ് സെക്രട്ടറി പി.രവികുമാറിന്റെ ഉത്തരവിലുണ്ട്. യാത്ര തടയാൻ എന്തുകൊണ്ടു നടപടിയെടുത്തില്ലെന്നു സർക്കാരും കോവിഡിനിടെ ജനക്കൂട്ടത്തെ പങ്കെ ടുപ്പിച്ചു പദയാത്ര നടത്തിയത് എന്തിനെന്നു കോൺഗ്രസും വിശദീകരണം നൽകണ മെന്നു കോടതി ആവശ്യപ്പെട്ടി ട്ടുണ്ട്. നടപടിയെടുക്കാൻ സർ ക്കാർ അശക്തരാണോ എന്ന ചോദ്യവും ഉന്നയിച്ചു. സാമൂഹിക പ്രവർത്തകന്റെ ഹർജിയിലായിരു ന്നു നടപടി.
അതിനിടെ, പിസിസി അധ്യ ക്ഷൻ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ഉൾപ്പെട്ടടെ 63 പേർക്കെതിരെ ഇന്നലെയും കേസെടുത്തതോടെ 4 ദിവ സത്തിനിടെ പദയാത്രയ്ക്കെതിരെയുള്ള കേസുകൾ മൂന്നായി.കോൺഗ്രസിന്റെ ശക്തി പ്രകടനത്തിൽ ഭയന്നാണു ബിജെപി കേസെടുക്കുന്നതെന്നു നേതാ ക്കൾ ആരോപിക്കുന്നു. ആയിരങ്ങളെ പങ്കെടുപ്പിച്ചു ബിജെപി ഈയിടെ നടത്തിയ പരിപാടികളും അവർ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ ജലം, നമ്മുടെ അവകാശം എന്ന മുദ്രാവാക്യമുയർത്തി യാണ് പദയാത്ര ആരംഭിച്ചത്. 170 കി ലോമീറ്റർ പിന്നിട്ട് 19ന് ബെംഗളൂൽ ബസവനഗുഡി നാഷനൽ കോളജ് ഗ്രൗണ്ടിൽ സമാപിക്കാനാണ് ലക്ഷ്യമിട്ടത്.