ബംഗളൂരു: ഗോവധ നിരോധന നിയമം ഭേദഗതി ചെയ്യുന്നതിന് പിന്നില്‍ സാമ്ബത്തികകാര്യങ്ങളുമുണ്ടെന്ന് കോണ്‍ഗ്രസ്. ഗോവധ നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ത്തുമെന്ന് ബി.ജെ.പി വ്യക്തമാക്കിയതിന് പിന്നാലെയാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചത്.രാഷ്ട്രീയകാരണങ്ങള്‍ മാത്രമല്ല നിയമം ഭേദഗതി ചെയ്യുന്നതിന് പിന്നിലുള്ളതെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.സംസ്ഥാനത്തിന്റെ സമ്ബദ്‍വ്യവസ്ഥയെ ബാധിക്കുന്ന പിന്തിരിപ്പൻ നയമാണ് തിരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗോവധ നിരോധന നിയമത്തില്‍ കര്‍ഷകരോ വ്യവസായികളോ സന്തുഷ്ടരല്ല. ആര്‍.എസ്.എസ് മുന്നോട്ടുവെച്ച അജണ്ടയാണിത്. സാമ്ബത്തികമായ കാര്യങ്ങള്‍ നയത്തില്‍ ഭേദഗതി വേണമെന്നാണ് പറയുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.അടുത്ത നാല് വര്‍ഷത്തേക്ക് സംസ്ഥാനത്തെ കന്നുകാലികള്‍ക്ക് തീറ്റ നല്‍കാനായി ചെലവ് വരിക ഏകദേശം 3,512.32 കോടി രൂപയാണ്. ഇതുകൂടാതെ ഗോശാലകള്‍ നിര്‍മിക്കാൻ വേറെയും പണം വേണം.
ഒരു കന്നുകാലിക്ക് തീറ്റ നല്‍കാൻ 70 രൂപ മതിയെന്നാണ് അവരുടെ കണക്ക്. ഈ കണക്ക് അവര്‍ക്ക് എവിടെ നിന്നും കിട്ടിയതാണെന്ന് അറിയില്ല. നിലവില്‍ ഒരു കന്നുകാലിക്ക് തീറ്റ കൊടുക്കാൻ 200 രൂപ വരെ ചിലവാകും. ഗോവധ നിരോധന നിയമം മൂലം സര്‍ക്കാറിന് ഏകദേശം 5000 കോടിയുടെ അധിക ബാധ്യതയുണ്ടായെന്നാണ് കണക്കാക്കുന്നത്. ഇത് ലഘൂകരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നിയമത്തില്‍ ഭേദഗതിക്ക് ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.നിലവില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് കര്‍ണാടക അനുഭവിക്കുന്നത്. ചെലവിനനുസരിച്ച് വരുമാനം സര്‍ക്കാറിനുണ്ടാവുന്നില്ല. അടുത്ത രണ്ട് വര്‍ഷം ബജറ്റ് കമ്മിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
ബസ് യാത്രക്കാരെ എത്തിക്കാന്‍ പിക്‌അപ് സര്‍വിസുമായി കേരള ആര്‍.ടി.സി
ബംഗളൂരു: സാറ്റലൈറ്റ്, ശാന്തിനഗര്‍, പീനിയ ബസ് ടെര്‍മിനലുകളിലേക്ക് നഗരത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് യാത്രക്കാരെ എത്തിക്കാൻ കേരള ആര്‍.ടി.സി മിനി ബസ്, വാൻ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങളൊരുക്കും.കലാശിപാളയ, ജാലഹള്ളി, പീനിയ, മത്തിക്കരെ, ഹെന്നൂര്‍ ക്രോസ്, കൊത്തന്നൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വിസ്. മൈസൂരു റോഡിലെ സാറ്റലൈറ്റ് ടെര്‍മിനല്‍, ശാന്തിനഗര്‍ ബി.എം.ടി.സി ടെര്‍മിനല്‍, പീനിയ ബസവേശ്വര ടെര്‍മിനല്‍ എന്നിവിടങ്ങളില്‍നിന്നാണ് നിലവില്‍ കേരള ആര്‍.ടി.സികള്‍ കേരളത്തിലേക്കടക്കം സര്‍വിസ് നടത്തുന്നത്.
എന്നാല്‍, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഈ ടെര്‍മിനലുകളിലേക്കെത്താൻ പ്രയാസമാണ്. ഈ സഹാചര്യത്തിലാണ് പിക്‌അപ് സൗകര്യമൊരുക്കുന്നത്. കര്‍ണാടക ആര്‍.ടി.സിയും സ്വകാര്യ ബസ് സര്‍വിസുകളുമായി കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക ലക്ഷ്യമാണ്. ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും നാട്ടിലേക്കുള്ള സ്വകാര്യ ബസുകളില്‍ നല്ല തിരക്കാണുള്ളത്. യാത്രക്കാരെ ബസുകളില്‍ എത്തിക്കാൻ സ്വകാര്യബസ് സ്ഥാപനങ്ങള്‍ പിക്‌അപ് സര്‍വിസുകള്‍ നടത്തുന്നുണ്ട്. ഇതിലൂടെ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി ബസുകളില്‍ എത്താൻ കഴിയും.
നിലവില്‍ കര്‍ണാടക ആര്‍.ടി.സി ബസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ബസ് പുറപ്പെടുന്നതിന്റെ രണ്ട് മണിക്കൂര്‍ മുമ്ബുവരെ ബി.എം.ടി.സിയുടെ നോണ്‍ എ.സി ബസില്‍ സൗജന്യമായി യാത്ര ചെയ്യാൻ അവസരമുണ്ട്. സാറ്റലൈറ്റ്, ശാന്തിനഗര്‍ എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് കര്‍ണാടക ആര്‍.ടി.സി സര്‍വിസുകള്‍ നടത്തുന്നത്. ഇതിനാല്‍ ബി.എം.ടി.സി ബസുകളില്‍ സൗജന്യയാത്ര നടത്തി ഇവിടങ്ങളിലേക്ക് യാത്രക്കാര്‍ക്ക് എത്താനാകും.
