Home Featured മോദിയുടെ കർണാടക സന്ദർശനം: പ്രതിഷേധിക്കാനൊരുങ്ങിയ കോൺഗ്രസ് കർഷക സംഘടന പ്രവർത്തകർ കസ്റ്റഡിയിൽ

മോദിയുടെ കർണാടക സന്ദർശനം: പ്രതിഷേധിക്കാനൊരുങ്ങിയ കോൺഗ്രസ് കർഷക സംഘടന പ്രവർത്തകർ കസ്റ്റഡിയിൽ

ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനത്തിനിടെ പ്രതിഷേധത്തിന് ഒരുങ്ങിയ കോൺഗ്രസ് കർഷക സംഘടന പ്രവർത്തകർ കരുതൽ കസ്റ്റഡിയിൽ. ഇവര്‍ കറുത്ത കൊടി വീശി പ്രതിഷേധിക്കാൻ പദ്ധതിയിട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്നെത്താനിരിക്കെയാണ് പൊലീസ് നടപടി.

ഇന്ന് ഉച്ചയോടെ കർണാടകയിലെത്തുന്ന മോദി വിവിധ സർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ പൂർണമായി ശീതീകരിച്ച റെയിൽവേ സ്റ്റേഷനായ ബായിപ്പനഹള്ളി സ്റ്റേഷന്റെ ഉദ്ഘാടനം മോദി നിർവ്വഹിക്കും. കൊങ്കൺ റെയിൽവേയുടെ വൈദ്യുതിവത്കരണം നൂറ് ശതമാനം പൂർത്തിയാകുന്നതോട് അനുബന്ധിച്ചുള്ള ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും.

ബെംഗ്ലൂരുവിലെ പുതിയ ടെക്നോളജി ഹബ്ബുകൾക്ക് തുടക്കം കുറിക്കും. ബെംഗ്ലൂരു സബർബൻ റെയിൽ പദ്ധതിക്കും തറക്കലിടും. അംബേദ്കർ യൂണിവേഴ്സിറ്റിയുടെ പുതിയ കോളേജും മോദി ഉദ്ഘാടനം ചെയ്യും.

തുടർന്ന് അന്താരാഷ്ട്ര യോഗ ദിന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മൈസൂരുവിലേക്ക് തിരിക്കും. അഗ്നിപഥ് പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പരിപാടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group