Home Featured ബംഗളൂരു: വെവ്വേറെ പ്രചാരണ ബസ് യാത്രയുമായി സിദ്ധരാമയ്യയും ശിവകുമാറും

ബംഗളൂരു: വെവ്വേറെ പ്രചാരണ ബസ് യാത്രയുമായി സിദ്ധരാമയ്യയും ശിവകുമാറും

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രചാരണം സജീവമാക്കുന്നു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും ഒരുമിച്ച്‌ നടത്തിയ ‘പ്രജ ധ്വനി’ കാമ്ബയിനിനുശേഷം ഫെബ്രുവരി മൂന്നു മുതല്‍ ഇരുവരും വെവ്വേറെ പ്രചാരണ ബസ്യാത്രകള്‍ നടത്തും.മുന്‍ മുഖ്യമന്ത്രികൂടിയായ സിദ്ധരാമയ്യ വടക്കന്‍ കര്‍ണാടകയിലൂടെയാണ് ബസ് യാത്ര നടത്തുന്നത്. ശിവകുമാറിന്റെ യാത്ര തെക്കന്‍ കര്‍ണാടകയിലാണ്. വിവിധ നിയോജക മണ്ഡലങ്ങളില്‍ യാത്രാസംബന്ധമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്യേണ്ടവരുടെ പട്ടിക ജനുവരി 29ന് കെ.പി.സി.സി പുറത്തിറക്കിയിരുന്നു.

പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് പ്രസിഡന്‍റും തമ്മില്‍ പോര് രൂക്ഷമാണെന്ന ആരോപണം നിലനില്‍ക്കെയാണ് ഇരുവരും ഒരുമിച്ച്‌ ബെളഗാവിയില്‍നിന്ന് ജനുവരി 11 മുതല്‍ ‘പ്രജധ്വനി’ യാത്ര നടത്തിയത്. ഇരുവരും വെവ്വേറെ യാത്ര നടത്തുമെന്ന് അന്നുതന്നെ പാര്‍ട്ടി അറിയിച്ചിരുന്നു.വടക്കന്‍ മേഖലകളില്‍ സിദ്ധരാമയ്യക്ക് വന്‍ ജനസമ്മതിയാണുള്ളത്. ബിദര്‍ ജില്ലയിലെ ബസവകല്യാണില്‍നിന്നാണ് അദ്ദേഹത്തിന്‍റെ യാത്ര തുടങ്ങുക. ഫെബ്രുവരി മൂന്നു മുതല്‍ 13 വരെയാണ് യാത്ര.

12ാം നൂറ്റാണ്ടിലെ തത്ത്വചിന്തകനും സാമൂഹിക പരിഷ്കര്‍ത്താവുമായ ബസവേശ്വര സ്ഥാപിച്ച അനുഭവ മണ്ഡപയില്‍ സന്ദര്‍ശനം നടത്തി ബസവേശ്വരയുടെ പ്രതിമയില്‍ അഭിവാദ്യം അര്‍പ്പിച്ചതിനു ശേഷമായിരിക്കും അദ്ദേഹം പൊതുയോഗത്തില്‍ സംസാരിക്കാനെത്തുക. ബിദര്‍, കലബുറഗി, വിജയപുര ജില്ലകളില്‍ നിയോജക മണ്ഡലം തല പൊതുസമ്മേളനങ്ങളും നടത്തും.ഫെബ്രുവരി മൂന്നിന് തുടങ്ങി ഒമ്ബതിനാണ് ശിവകുമാറിന്‍റെ യാത്ര അവസാനിക്കുക. പ്രശസ്തമായ കുറുദുമല മഹാ ഗണപതിക്ഷേത്രത്തില്‍ പൂജ നടത്തിയതിനു ശേഷമാണ് മുല്‍ബാഗിലുവില്‍നിന്ന് യാത്ര തുടങ്ങുക.

കോലാര്‍, ചിത്രദുര്‍ഗ, ബംഗളൂരു റൂറല്‍, ശിവമൊഗ്ഗ ജില്ലകളിലെ നിയോജക മണ്ഡലം പ്രദേശങ്ങളില്‍ അദ്ദേഹത്തിന്‍റെ യാത്ര പര്യടനം നടത്തും.

കണ്ണൂരില്‍ നിന്ന് ട്രെയിനില്‍ കയറാന്‍ പറ്റിയില്ല; ബോംബുണ്ടെന്ന് ഭീഷണി, ഷൊര്‍ണ്ണൂരില്‍ നിന്ന് കയറി, യുവാവ് അറസ്റ്റില്‍

കണ്ണൂര്‍:* റിസര്‍വ് ചെയ്ത ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കി വണ്ടി വൈകിപ്പിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെസ്റ്റ് ബംഗാള്‍ നാദിയ സ്വദേശി സൗമിത്ര മണ്ഡലിനെയാണ് ( 19) കണ്ണൂര്‍ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.വിദ്യാര്‍ത്ഥിയാണ് സൗമിത്ര മണ്ഡല്‍.

കണ്ണൂരിലെ ബന്ധു വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഞായറാഴ്ച പുലര്‍ച്ചെ 1.45ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് ചെന്നൈയിലേക്ക് സ്ലീപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുകയും ട്രെയിന്‍ പോവുകയായിരുന്നു. ട്രെയിന്‍ കിട്ടാത്ത ദേഷ്യത്തില്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ ട്രെയിനില്‍ ബോംബ് വെച്ചതായി പറയുകയായിരുന്നു.ഇതോടെ ട്രെയിന്‍ വിവിധ സ്‌റ്റേഷനുകളില്‍ പരിശോധന നടത്തി. 50 മിനുറ്റോളം വൈകി 5.27നാണ് വെസ്റ്റ് കോസ്റ്റ് ഷൊര്‍ണൂരിലെത്തിയത്.

പുലര്‍ച്ചെ രണ്ടരയോടെ കണ്ണൂരിലെത്തിയ കൊച്ചുവേളി-ചണ്ഡിഗഡ് എക്‌സ്പ്രസില്‍ കയറി ഷൊര്‍ണൂരില്‍ ഇറങ്ങിയ സൗമിത്ര വെസ്റ്റ് കോസ്റ്റ് ട്രെയിനില്‍ കയറുകയും ചെയ്തു.ഇതിനിടയില്‍ തന്നെ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനായി റെയില്‍വേ പൊലീസ് ശ്രമം തുടങ്ങിയിരുന്നു. ഫോണ്‍ കോളുകളും സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സൗമിത്രയെ പിന്തുടരുകയായിരുന്നു. ചെന്നൈയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

You may also like

error: Content is protected !!
Join Our WhatsApp Group