തൃശൂർ: അഴിമതി ആരോപണത്തിന്റെ പേരിൽ കർണ്ണാടക മന്ത്രി കെഎസ് ഈശ്വരപ്പ രാജി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ, പ്രതികരണവുമായി കോൺഗ്രസ് നേതാവ് പദ്മജവേണുഗോപാൽ രംഗത്ത്.കർണ്ണാടക ഭരിക്കുന്ന ബിജെപി സർക്കാർ അഴിമതിയിൽ, മറ്റു ബിജെപി സംസ്ഥാന സർക്കാരുകളെക്കാൾ മുൻപന്തിയിലാണെന്ന് പദ്മജ ആരോപിച്ചു.
കർണ്ണാടക സർക്കാരിന്റെ കോടിക്കണക്കിനു വരുന്ന അഴിമതി പണം വിതരണം ചെയ്യുന്നത് കേരളത്തിലെ ബിജെപിക്കാണെന്നും താൻ മത്സരിച്ച തൃശൂർ മണ്ഡലത്തിലുൾപ്പെടെ കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണമാണ് കർണ്ണാടകയിൽ നിന്നെത്തിയതെന്നും പദ്മജ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
പദ്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണ്ണരൂപം;കർണാടക ഭരിക്കുന്ന ബിജെപി സർക്കാർ അഴിമതിയിൽ മറ്റു BJP സംസ്ഥാനസർക്കാരുകളെക്കാൾ മുൻപന്തിയിൽ ആണ് … സന്തോഷ് പാട്ടീൽ എന്ന കരാറുകാരന്റെ ആത്മഹത്യ വെളിവാക്കുന്നത് സർക്കാർ തലത്തിൽ നടക്കുന്ന കൊടിയ അഴിമതിയുടെ നേർ രേഖയാണ്.
സർക്കാർ വർക്കുകളുടെ 40% കമ്മീഷൻ നൽകിയാലേ ബില്ല് മാറി നൽകൂ എന്നാണ് കർണാടക BJP യുടെ നിയമം… ബസവരാജ് ബൊമ്മ സർക്കാർ ഒന്നടങ്കം ഇന്ന് അഴിമതിയിൽ കുളിച്ചു നിൽക്കുന്നു..
സർക്കാറിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ കൊടുങ്കാറ്റിൽ സർക്കാർ ആടി ഉലഞ്ഞു തകരും എന്നായപ്പോൾ K S ഈശ്വരപ്പ എന്ന മന്ത്രിയെ മാത്രം രാജി വെപ്പിച്ച് മുഖം രക്ഷിക്കൽ ആണ് ഇപ്പോൾ നടന്നിരിക്കുന്നത്.
കേരളത്തിൽ കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ കൊടകരയിൽ നിന്നും പിടിച്ച BJP യുടെ കുഴൽപണം എത്തിയത് കർണാടകയിൽ നിന്നാണ്… ഞാൻ മത്സരിച്ച തൃശൂർ ഉൾപ്പടെ മണ്ഡലങ്ങളിൽ കോടിക്കണക്കിനു കുഴൽ പണം ആണ് BJP ഒഴുക്കിയത്.. കർണാടക സർക്കാർ കേരളത്തിലെ BJP യുടെ അഴിമതി പണ വിതരണ കേന്ദ്രം ആണ് പദ്മജ വേണുഗോപാൽ