കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായ സതീശൻ പാച്ചേനിയുടെ നില ഗുരുതരമായിത്തുടരുന്നു.തലച്ചോറിൽ രക്ത സ്രാവമുണ്ടായതിനെ തുടർന്ന്ഈ മാസം 19ന് രാത്രി 11 ഓടെയാണ് അദ്ദേഹത്ത കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച വിദഗ്ധ ഡോക്ടർമാരുടേതടക്കമുള്ള നിർദേശങ്ങൾ പ്രകാരം ചികിത്സ തുടരുകയാണ്.
പുതിയ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തണം- അരവിന്ദ് കേജരിവാള്‍
ന്യൂഡല്‍ഹി: പുതിയ കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ചേര്‍ക്കുന്നത് ഇന്ത്യക്ക് അഭിവൃദ്ധി കൊണ്ടുവരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കേജരിവാള്‍.ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് അരവിന്ദ് കേജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചത്.
കറന്‍സി നോട്ടുകള്‍ പൂര്‍ണമായി മാറ്റാനല്ല താന്‍ ആവശ്യപ്പെടുന്നതെന്നും പകരം ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ കറന്‍സി നോട്ടുകള്‍ വേണമെന്നാണ് അഭ്യര്‍ഥിക്കുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി.ഇന്തോനേഷ്യ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാണ്. അതില്‍ 2-3 ശതമാനം ഹിന്ദുക്കള്‍ മാത്രമേ ഉള്ളു. അവരുടെ കറന്‍സിയില്‍ ഗണേശിന്‍റെ ചിത്രമുണ്ട്.
ഇന്തോനേഷ്യക്ക് ചെയ്യാന്‍ കഴിയുമ്ബോള്‍ എന്തുകൊണ്ട് നമ്മള്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്നും കേജരിവാള്‍ ചോദിച്ചു.എല്ലാ ദിവസവും പുതിയ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നു. അപ്പോള്‍ ഈ ചിത്രങ്ങള്‍ ചേര്‍ക്കാം. രണ്ടു ദൈവങ്ങളും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.