ബെംഗ്ളുറു: കര്‍ണാടകയിലെ മുതിര്‍ന്ന നേതാവും നിയമസഭാ കൗണ്‍സില്‍ അംഗവുമായ സി എം ഇബ്രാഹിം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ അദ്ദേഹം അറിയിച്ചു. ‘കഴിഞ്ഞ 12 വര്‍ഷമായി നിരവധി കത്തുകളില്‍, പാര്‍ടിയുടെ നിരവധി പരാതികള്‍ ഞാന്‍ നിങ്ങളുടെ മുമ്ബില്‍ വെച്ചിരുന്നു, ആവശ്യമായ പരിഹാര നടപടികള്‍ തീര്‍ച്ചയായും സ്വീകരിക്കുമെന്ന് നിങ്ങള്‍ മറുപടി നല്‍കി. പക്ഷേ ഇതുവരെ, ഞാന്‍ ഒരു മാറ്റവും കാണുന്നില്ല’, കത്തില്‍ പറയുന്നു.തന്നെ തഴഞ്ഞുകൊണ്ട് മുന്‍ രാജ്യസഭാംഗം ബികെ ഹരിപ്രസാദിനെ കര്‍ണാടക ലെജിസ്ലേറ്റീവ് കൗന്‍സില്‍ പ്രതിപക്ഷ നേതാവായി നിയമിച്ചതില്‍ ഇബ്രാഹിം അസ്വസ്ഥനായിരുന്നു. അതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് രാജിയിലേക്ക് നയിച്ചത്.
കര്‍ണാടകയിലെ മുതിര്‍ന്ന നേതാവ് സി എം ഇബ്രാഹിം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു
previous post