ബെംഗളൂരു:നോർത്ത് വെസ്റ്റ് കർണാടക ആർടിസി സ്ഥാപക ഡയറക്ടറും ധാർവാഡിൽ നിന്നുള്ള കോൺഗ്രസ് നേതാവുമായ മനോജ് കർജഗി പീഡന ക്കേസിൽ അറസ്റ്റിലായി.തന്റെ സ്ഥാപനത്തിലെ തൊഴിലാളിയായ 20 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.
യുവതി അന്നു തന്നെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞെഞ്ഞെടുപ്പ് സമയത്ത് കാറിൽ നിന്ന് കണക്കിൽപെടാത്ത 20 ലക്ഷം രൂപ പിടികൂടിയതിനെ തുടർന്ന് ഗുണ്ടൽപേട്ടിൽ നിന്നു മനോജ് അറസ്റ്റിലായിരുന്നു.
കര്‍ണാടകയില്‍ സിപിഐയ്ക്ക് വനിതാ ജില്ലാ സെക്രട്ടറി
ചിക്കമംഗലൂരു: സിപിഐയ്ക്ക് കര്‍ണാടകയില്‍ വനിതാ ജില്ലാ സെക്രട്ടറി.ചിക്കമംഗളൂരു ജില്ലാ സെക്രട്ടറിയായി രാധാ സുന്ദരേഷിനെ തെരഞ്ഞെടുത്തു. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍, ഉഡുപ്പി ചിക്കമംഗലൂരു മണ്ഡലത്തില്‍ ഇടത് കക്ഷികളുടെ മൂന്നാം മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നേതാവാണ് രാധ. നേതൃസ്ഥാനങ്ങളില്‍ 20 ശതമാനം വനിതാ സംവരണം നടപ്പിലാക്കുമെന്ന് സിപിഐ പ്രഖ്യാപിച്ചിരുന്നു.
കേരളത്തില്‍ വനിതാ നേതാവിനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള നീക്കം വിഭാഗീയതയെ തുടര്‍ന്ന്് പരാജയപ്പെട്ടത് വിവാദമായിരുന്നു. ഇടുക്കി ജില്ലാ സെക്രട്ടറിയായി പീരുമേട് മുന്‍ എംഎല്‍എ ഇ എസ് ബിജിമോളുടെ പേര് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം കെ സലിംകുമാറിനെ നിര്‍ദേശിച്ചു. തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ ഇഎസ് ബിജിമോള്‍ പരാജയപ്പെട്ടു. ഇതിന് പിന്നാലെ ജില്ലാ നേതൃത്വത്തില്‍ പുരുഷ മേധാവിത്വമാണെന്ന് ആരോപിച്ച് ഇ എസ് ബിജിമോര്‍ രംഗത്തുവന്നിരുന്നു.