Home Featured തെരഞ്ഞെടുപ്പ് ക്രമക്കേട്: കര്‍ണാടക മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് ക്രമക്കേട്: കര്‍ണാടക മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ക്രമക്കേട് നടത്തിയ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്.വോട്ടര്‍മാരില്‍ നിന്ന് വാതില്‍പ്പടി വിവരശേഖരണത്തിന് സ്വകാര്യ പാര്‍ട്ടിയെ ഏല്‍പ്പിച്ചുവെന്നാണ് ആരോപണം. ബംഗളൂരു തദ്ദേശ സ്ഥാപനമായ ബ്രുഹത് ബംഗളൂരു മഹാനഗര പാലിക് ആഗസ്റ്റില്‍ വോട്ടര്‍മാരുടെ വിവരശേഖരണത്തിന് സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിച്ചുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ കര്‍ണാടക ഇന്‍ചാര്‍ജുമായ രണ്‍ദീപ് സിങ് സുര്‍ജെവാല ആരോപിച്ചു.

വീടുകളിലെത്തി വോട്ടര്‍മാരുടെ ലിംഗം, മാതൃഭാഷ, തെരഞ്ഞെടുപ്പ് ഐ.ഡി, ആധാര്‍ എന്നീ വിവരങ്ങളാണ് സ്വകാര്യ സ്ഥാപനം ശേഖരിച്ചത്. ഇത് സൗജന്യമായാണ് ചെയ്തുകൊടുത്തതെന്നും സുര്‍ജെവാല ആരോപിച്ചു.മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് തട്ടിപ്പിന് ഇടനിലക്കാരനായിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും സുര്‍ജെവാല ആവശ്യപ്പെട്ടു.സ്വകാര്യ സ്ഥാപനം ശേഖരിച്ച വിവരങ്ങള്‍ സര്‍ക്കാറിന്റെ ഗരുഡ ആപ്ലിക്കേഷനിലല്ല സൂക്ഷിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിന്റെ ഡിജിറ്റല്‍ സമീക്ഷ എന്ന ആപ്ലിക്കേഷനിലാണ് വിവരങ്ങള്‍ ഉള്ളത്.

ഈ സ്ഥാപനം നൂറുകണക്കിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ സര്‍ക്കാറാണ് ഇത്തരം ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് എന്നിരിക്കെയാണ് സ്വകാര്യ സ്ഥാപനം നിയമനം നടത്തിയത്. കൂടാതെ, ഈ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെതിന് സമാനമായ ഐ.ഡി കാര്‍ഡുകളും നല്‍കിയിട്ടുണ്ടെന്ന് സുര്‍ജെവാല ആരോപിച്ചു.ബി.ബി.എം.പിയുടെ പേരില്‍ സര്‍വേ നടത്താന്‍ ആരാണ് സ്വകാര്യ സ്ഥാപനത്തിന് അനുമതി നല്‍കിയതെന്ന് ഞങ്ങള്‍ക്കറിയണം.

സ്വകാര്യ സ്ഥാപനത്തിന് ഇത്തരമൊരു കരാര്‍ നല്‍കാന്‍ ആരാണ് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്? കരാറുകാരന്റെ പൂര്‍വ ചരിത്രം എന്തുകൊണ്ട് പരിശോധിച്ചില്ല? – സുര്‍ജെവാല ചോദിച്ചു.

വരുന്നൂ ഗ്യാസ് സിലിണ്ടറിലും ക്യൂ ആര്‍ കോഡ്; മോഷണവും ക്രമക്കേടും തടയാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഗാര്‍ഹിക പാചകവാതക വിതരണം സുഗമമാക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി.സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി പറഞ്ഞു. ഇതോടെ സിലിണ്ടര്‍ വിതരണത്തിലെ ക്രമക്കേടുകള്‍ തടയാനും കാര്യക്ഷമമായി വിതരണം ചെയ്യാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.ഉത്തര്‍പ്രദേശില്‍ നടക്കുന്ന വേള്‍ഡ് എല്‍പിജി വീക്ക് എന്ന പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ സാധ്യതകളും പ്രായോഗികതയും സംബന്ധിച്ച്‌ മന്ത്രി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.

സംവിധാനം നിലവില്‍ വരുന്നതോടെ സിലിണ്ടര്‍ വിതരണത്തിലെ തട്ടിപ്പും മോഷണവും ഉള്‍പ്പടെ തടയാനും കഴിയുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഗ്യാസ് സിലിണ്ടറുകളുടെ ട്രാക്കിങ്, ട്രെയ്‌സിങ് ഉള്‍പ്പടെ പരിശോധിക്കാനും കഴിയും. ആദ്യഘട്ടത്തില്‍ 20,000 ഗ്യാസ് സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് ക്യൂ ആര്‍ കോഡ് നല്‍കിയിട്ടുണ്ട്. വരും മാസങ്ങളില്‍ 14. 2 കിലോ ഗാര്‍ഹിക സിലിണ്ടറിലും കോഡ് ഘടിപ്പിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group