ബെംഗളൂരു : ഈജിപുര- കേന്ദ്രീയസദൻ മേൽപ്പാതയുടെ നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ്. മേൽപ്പാതയുടെ നിർമാണം പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുമെന്ന് രാമലിംഗ റെഡ്ഡിഎം.എൽ.എ. പറഞ്ഞു. അഞ്ചുവർഷത്തോളമായി നിർമാണം നിലച്ച മേൽപ്പാലം സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, മേൽപ്പാലത്തിന്റെ പ്രവൃത്തി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ റെസിഡൻഷ്യൽ അസോസിയേഷനുകളുടേയും കോൺഗ്രസിന്റേയും നേതൃത്വത്തിൽ പ്രദേശത്ത് നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധം സംഘടിപ്പിച്ചു. നിർമാണ വസ്തുക്കൾ റോഡരികിൽ കൂടിക്കിടക്കുന്നത് വലിയ ബുദ്ധിമുട്ടാണ് പ്രദേശവാസികൾക്ക് സൃഷ്ടിക്കുന്നത്. പൊടിശല്യവും ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്. മേൽപ്പാതയുടെ നിർമാണം എത്രയുംവേഗം പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
2019 നവംബറിൽപൂർത്തിയാകേണ്ടിയിരുന്ന പദ്ധതിയാണിത്. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സിംപെക്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് നിർമാണക്കരാർ നേടിയിരുന്നത്. 2017-ൽ പ്രവൃത്തി തുടങ്ങിയെങ്കിലും കമ്പനി സാമ്പത്തികപ്രതിസന്ധി നേരിട്ടതോടെ നിർമാണം നിലച്ചു.എന്നാൽ ഫണ്ട് യഥാസമയം അനുവദിക്കണമെന്ന കമ്പനിയുടെ അപേക്ഷ ബി.ബി.എം.പി. തള്ളിയതാണ് നിർമാണം നിലയ്ക്കാൻകാരണമായതെന്ന ആരോപണവുമുണ്ട്.
പിന്നീട് ഏറെക്കാലം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ 144 കോടി രൂപ അനുവദിച്ച ബി.ബി.എം.പി. മാസങ്ങൾക്കുമുമ്പ് നിർമാണ കരാർ മറ്റൊരു കമ്പനിക്ക് കൈമാറി.മേൽപ്പാത യാഥാർഥ്യമായാൽ ഈജിപുരയിലേയും കോറമംഗലയിലേയും ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം നേരത്തേ പ്രഖ്യാപിച്ച ഈജിപുര- അഗര ലിങ്ക് റോഡിന്റെ നിർമാണവും പൂർത്തിയാക്കിയാൽ പ്രദേശവാസികൾക്ക് വലിയ നേട്ടമാകും. മേൽപ്പാതയ്ക്ക് സമാനമായി ലിങ്ക് റോഡ് പദ്ധതിയും ഇഴഞ്ഞുനീങ്ങുകയാണ്.
വഴിതെറ്റി പൊതുഗതാഗതം: 65 ലക്ഷം യാത്രക്കാര്‍ ബസ് ഉപേക്ഷിച്ചു
നിറഞ്ഞുകുരുങ്ങി സ്വകാര്യവാഹനങ്ങള്‍തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെയും സ്വകാര്യമേഖലയിലെയും ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരില്‍ 65 ലക്ഷംപേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ പൊതുഗതാഗതം ഉപേക്ഷിച്ച് സ്വകാര്യ വാഹനങ്ങളിലേക്കു മാറി.രണ്ടു വര്‍ഷത്തിനുള്ളില്‍ 17 ലക്ഷം പേരോളമാണ് പൊതുഗതാഗതം ഉപേക്ഷിച്ചത്. ഈ വര്‍ഷം മാത്രം 10 ലക്ഷം യാത്രക്കാരെ നഷ്ടപ്പെടാനിടയുണ്ട്.
വാഹനത്തിരക്കും ഇന്ധന ഉപഭോഗവും കുറയ്ക്കുകയെന്ന പൊതുലക്ഷ്യമാണ് ഇതോടെ തകരുന്നത്. പൊതുഗതാഗതത്തോടുള്ള കേരളത്തിലെ ജനങ്ങളുടെ വിമുഖത മെട്രോ സര്‍വീസുകള്‍ക്കും തിരിച്ചടിയാണ്. എത്ര ട്രിഫിക് ജാമില്‍പ്പെട്ടാലും സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യാനാണ് മിക്കവരും ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ പൊതുഗതാഗതം ജനകീയമാകുമ്ബോഴാണ് കേരളത്തില്‍ ഈ ദുഃസ്ഥിതി. പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ പറ്റാത്ത നിലയാണ് കേരളത്തിലുള്ളതെന്നാണ് മറുവാദം.
ഗതാഗത വകുപ്പിന്റെ കണക്കു പ്രകാരം 2013 ല്‍ 1.32 കോടി യാത്രക്കാര്‍ ബസുകളെ ആശ്രയിച്ചിരുന്നു.വീട്ടുപടിക്കല്‍ ബസ് എത്തുന്ന ഫസ്റ്റ് മൈല്‍, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിയിലൂടെ യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആര്‍.ടി.സി. ചെറുവഴികളില്‍ നിന്നു പ്രധാന പാതകളിലേക്ക് ചെറുബസുകള്‍ക്കൊപ്പം ഓട്ടോറിക്ഷകളെയും വിന്യസിക്കാനാണ് നീക്കം.