ബെംഗളൂരു: കര്‍ണാടകയില്‍ അധികാരം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കോണ്‍ഗ്രസ്. പ്രധാന പ്രചാരണ പരിപാടിയായ ബസ് യാത്ര ക്യാമ്ബയിന് നാളെ ബെലഗാവിയില്‍ തുടക്കം കുറിക്കും.
ക്യാമ്ബയിന്‍ ലോഗോ പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പ്രകാശനം ചെയ്തു. അധാര്‍മികവും ഭരണഘടനാവിരുദ്ധവുമായ നീക്കത്തിലൂടെയാണ് ബി.ജെ.പി അധികാരം നേടിയതെന്ന് ശിവകുമാര്‍ പറഞ്ഞു.
40% കമ്മീഷന്‍ അടിച്ചുമാറ്റാനുള്ള തിരക്കിലാണ് ബി.ജെ.പി നേതാക്കള്‍. അതിനിടെ കര്‍ണാടകയുടെ വികസനം പിന്നോട്ട് പോയി. 2018 ലെ തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ മുന്നോട്ടുവെച്ച 90% വാഗ്ദാനങ്ങളും അവര്‍ മറന്നുപോയിരിക്കുന്നു. വര്‍ഗീയ രാഷ്ട്രീയത്തിലാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിന് മുമ്ബ് എല്ലാ ജില്ലകളിലും ബസ് യാത്ര പ്രചാരണത്തിനെത്തും. ഡി.കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും നേതൃത്വത്തില്‍ രണ്ട് മേഖലകളായി തിരിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഉത്തര കര്‍ണാടകയിലും ഹൈദരാബാദ് കര്‍ണാടകയിലും ബസ് യാത്ര എത്തും. ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ പഴയ മൈസൂര്‍ മേഖലയിലാണ് യാത്ര. രണ്ടാം ഘട്ടത്തില്‍ സിദ്ധരാമയ്യ ദക്ഷിണ കന്നഡയിലും ഡി.കെ ശിവകുമാര്‍ ഉത്തര കര്‍ണാടകയിലും യാത്ര നടത്തും.
ബി.ജെ.പി സര്‍ക്കാറിനെ ജനങ്ങള്‍ക്ക് മടുത്തിരിക്കുകയാണ്. വിദ്വേഷ രാഷ്ട്രീയവും പ്രതികാര രാഷ്ട്രീയവും മൂലം ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനാകുന്നില്ല. സംസ്ഥാനത്ത് ക്രമസമാധാനനില ആകെ തകര്‍ന്നിരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
മെട്രോയുടെ തൂണ്‍ തകര്‍ന്ന് വീണു; 25-കാരിയായ അമ്മയും രണ്ടര വയസുള്ള മകനും ദാരുണാന്ത്യം; പിതാവിന് പരിക്ക്
ബെംഗളൂരു: നിര്‍മാണത്തിലിരുന്ന മെട്രോയുടെ തൂണ്‍ തകര്‍ന്ന് വീണ് അമ്മയ്‌ക്കും കുഞ്ഞിനും ദാരുണാന്ത്യം.
രണ്ടര വയസുള്ള മകനാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ പിതാവ് ആശുപത്രിയിലാണ്. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെയാണ് അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങിയത്. ബെംഗളൂരുവിലെ മെട്രോയിലാണ് സംഭവം.
ബെംഗളൂരുവിലെ നഗവര മേഖലയില്‍ നിര്‍മാണത്തിലിരിക്കുന്ന മെട്രോയുടെ പില്ലര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മെട്രോയുടെ സമീപത്ത് കൂടി ബൈക്കില്‍ പോകുകയായിരുന്നു കുടുംബം. പില്ലര്‍ തകര്‍ന്ന് അപകടത്തില്‍പ്പെട്ട മൂന്ന് പേരെയും ആല്‍ടിസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 25-കാരിയായ തേജസ്വിയും മകന്‍ വിഹാനും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നുവെന്ന് ഡിസിപി അറിയിച്ചു.