ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ സിനിമ നടൻ കിച്ച സുദീപിന്റെ പിന്തുണ തേടി കോൺഗ്രസ്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കാനുഗോളുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സുദീപിന്റെ പിന്തുണയിലൂടെ വാത്മീകി നായക് സമുദായത്തിന്റെ വോട്ടുകളാണു കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ കിച്ച സുദീപ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. നേരത്തേ സംസ്ഥാന സർക്കാരിന്റെ പശുക്കളെ ദത്തെടുക്കുന്ന പുണ്യകോട്ടി പദ്ധതിയുടെ അംബാസഡർ സ്ഥാനം കിച്ച സുദീപ് ഏറ്റെടുത്തിരുന്നു.
പാലിലും മായം; ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി. ടാങ്കറില്‍ കൊണ്ടുവന്ന 15300 ലിറ്റര്‍ പാലാണ് ക്ഷീരസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.പന്തളം അഗ്രി സോഫ്റ്റ് ഡയറി ഫാമിലേക്ക് കൊണ്ടുവന്നതാണ് പാല്‍.ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിര്‍ദ്ദേശമായിരുന്നു പരിശോധന.
ഇന്ന് പുലര്‍ച്ചെ 5.30 ഓടെ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ക്ഷീര സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പാലില്‍ മായം കലര്‍ത്തിയതായി കണ്ടെത്തിയത്. തമിഴ് നാട് തെങ്കാശിയിലെ അഗ്രി സോഫ്റ്റ് ഡയറി ഫാമില്‍ നിന്ന് അവരുടെ പന്തളത്തുള്ള പ്ലാന്റിലേക്ക് കൊണ്ടുവന്ന വന്ന 15,300 ലിറ്റര്‍ പാലിലാണ് ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. പാല് കൂടുതല്‍ സമയം കേടാകാതെ സൂക്ഷിക്കാനാണ് ഹൈഡ്രജന്‍ പെറോക്സൈഡ് ചേര്‍ക്കുന്നത്.
ഭഷ്യ സുരക്ഷ നിയമപ്രകാരം പിടിച്ചെടുത്ത പാല്‍ ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറി.പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ട്വന്‍റിഫോറിനോട് പറഞ്ഞു.നിയമപ്രകാരം ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന പാലിന്‍്റെ നിയമ നടപടി സ്വീകരിക്കാനുള്ള അധികാരം ഭക്ഷ്യ സുരക്ഷ വകുപ്പിനാണ്. പാല്‍ തിരിച്ച് അയക്കാതെ നശിപ്പിക്കണമെന്നും ക്ഷീരവികസന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.