Home Uncategorized ബെംഗളൂരു : ചില്ലറയില്ലാത്തതിന്റെ പേരിൽ യാത്രക്കാരനോട് മോശമായി പെരുമാറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ.

ബെംഗളൂരു : ചില്ലറയില്ലാത്തതിന്റെ പേരിൽ യാത്രക്കാരനോട് മോശമായി പെരുമാറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ.

ബെംഗളൂരു : യാത്രക്കാരന്റെ പക്കൽ അഞ്ചുരൂപ ചില്ലറയില്ലാത്തതിന്റെപേരിൽ അപമര്യാദയായി പെരുമാറി ബി.എം.ടി.സി. ബസ് കണ്ടക്ടർ. സംഭവം ശ്രദ്ധയിൽപെട്ട ബി.എം.ടി.സി അധികൃതർ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു. ബി.എം.ടി.സി. സൂര്യ സിറ്റി ഡിപ്പോയിലെ കണ്ടക്ടറാണ് യാത്രക്കാരനോട് അപമര്യാദയായി പെരുമാറിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം

പാലും കുടമെടുത്ത് അഴകാ ഉന്‍ പട്ടുടുത്ത് മിയ ഖലീഫ’; ഉത്സവ ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍; പിന്നാലെ പൊലീസെത്തി നീക്കം ചെയ്തു

തമിഴ്‌നാട് കുരുവിമല ക്ഷേത്രത്തിലെ ആടി പെരുക്ക് ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡ് കണ്ട് നാട്ടുകാര്‍ ആദ്യം ഞെട്ടി.ബോര്‍ഡിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലെത്തിയതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. ഒടുവില്‍ പൊലീസ് ഇടപെട്ട് ബോര്‍ഡ് നീക്കം ചെയ്യുകയായിരുന്നു. ബോര്‍ഡ് സ്ഥാപിച്ചവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ വിവാദ ബോര്‍ഡിലുണ്ടായിരുന്നു.നാട്ടിലെ കുറച്ച്‌ യുവാക്കള്‍ ചേര്‍ന്ന് ഉത്സവം കളറാക്കാന്‍ തയ്യാറാക്കിയ ബോര്‍ഡില്‍ പോണ്‍ താരം മിയ ഖലീഫയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയതാണ് ബോര്‍ഡ് വൈറലായതിന് കാരണം.

ബോര്‍ഡില്‍ ദേവ സങ്കല്‍പ്പത്തിനൊപ്പമാണ് തലയില്‍ പാല്‍ കുടവുമായി നില്‍ക്കുന്ന മിയ ഖലീഫയുടെ ചിത്രമുള്ളത്.ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെ ഇതിന്റെ ചിത്രം നാട്ടുകാരില്‍ ആരോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ചിത്രം വൈറലായി. ആധാര്‍ കാര്‍ഡിന്റെ മാതൃകയില്‍ ക്യുആര്‍ കോഡ് ഉള്‍പ്പെടെയാണ് ബോര്‍ഡ് സ്ഥാപിച്ച യുവാക്കളുടെ ചിത്രം ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒടുവില്‍ മഗരൈ പൊലീസ് സ്ഥലത്തെത്തിയാണ് ബോര്‍ഡ് നീക്കം ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group