Home Featured നെഞ്ചില്‍ ചവിട്ടി യാത്രക്കാരനെ കര്‍ണാടക ആര്‍ടിസി ബസില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് കന്‍ഡക്ടര്‍; നടപടിയുമായി അധികൃതര്‍

നെഞ്ചില്‍ ചവിട്ടി യാത്രക്കാരനെ കര്‍ണാടക ആര്‍ടിസി ബസില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് കന്‍ഡക്ടര്‍; നടപടിയുമായി അധികൃതര്‍

മംഗ്‌ളുറു: യാത്രക്കാരനെ കര്‍ണാടക ആര്‍ടിസി കന്‍ഡക്ടര്‍ മനുഷ്യത്വരഹിതമായി നെഞ്ചില്‍ ചവിട്ടി ബസില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ നടപടിയുമായി അധികൃതര്‍.യാത്രക്കാരന്‍ മദ്യപിച്ച്‌ ലക്കുകെട്ട നിലയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ കെഎസ്‌ആര്‍ടിസി ബസ് കന്‍ഡക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

പുത്തൂര്‍ ഡിപോയിലെ സുഖ്രാജ് റൈക്കെതിരെയാണ് നടപടിയെടുത്തത്.ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ദക്ഷിണ കന്നഡയിലെ പുത്തൂര്‍ താലൂകിലെ ഈശ്വരമംഗലത്ത് കെഎസ്‌ആര്‍ടിസി ബസ് നിര്‍ത്തിയപ്പോള്‍ യാത്രക്കാരന്‍ ബസില്‍ കയറാനൊരുങ്ങുകയായിരുന്നു. എന്നാല്‍ കന്‍ഡക്ടര്‍ ബസില്‍ കയറുന്നത് തടഞ്ഞു. ആദ്യം കയ്യില്‍ നിന്ന് കുട പിടിച്ചുവാങ്ങി വാഹനത്തില്‍ നിന്ന് പുറത്തേക്കെറിഞ്ഞു.

പിന്നീട് കന്‍ഡക്ടര്‍ യാത്രക്കാരനെ തല്ലുകയും ബലമായി പിടിച്ചുവലിക്കുകയും നെഞ്ചില്‍ ചവിട്ടി ബസില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് യാത്രക്കാരന്‍ റോഡിലേക്ക് മറിഞ്ഞുവീഴുകയും കുറേനേരം അയാള്‍ അവിടെത്തന്നെ കിടക്കുകയും ചെയ്തു. പരിസരത്തുണ്ടായിരുന്ന ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോയാണ് വൈറലായത്.സംഭവത്തില്‍ തനിക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കെഎസ്‌ആര്‍ടിസി പുത്തൂര്‍ ഡിവിഷണല്‍ കണ്‍ട്രോളര്‍ ജയകര്‍ ഷെട്ടി പറഞ്ഞു.

‘വൈറലായ വീഡിയോ മുഴുവന്‍ ഞാന്‍ കണ്ടു, വസ്തുതകള്‍ ഞാന്‍ മനസിലാക്കി. ബുധനാഴ്ച വൈകുന്നേരം ഈശ്വരമംഗലയിലാണ് സംഭവം. ഒരു യാത്രക്കാരനെയും കൈയേറ്റം ചെയ്യാന്‍ ബസ് കന്‍ഡക്ടര്‍ക്ക് അവകാശമില്ല. ഞങ്ങള്‍ ഇക്കാര്യം ഗൗരവമായി കാണുകയും കുറ്റാരോപിതനായ കന്‍ഡക്ടറെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഈ സംഭവം സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇത് മാപ്പര്‍ഹിക്കാത്തതാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡ്രൈവര്‍ മൊബൈലില്‍ നോക്കി ; ടാങ്കര്‍ ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

ഡ്രൈവര്‍ മൊബൈലില്‍ നോക്കി ; ടാങ്കര്‍ ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യംബെംഗളൂരു കിംസ് ആശുപത്രിയില്‍ നഴ്‌സാണ് ആശ. മൊബൈല്‍ ഫോണ്‍ നോക്കുന്നതിനിടെ ടാങ്കര്‍ ഡ്രൈവര്‍ യുവതിയെ ഇടിച്ചിടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന് പിന്നാലെ ടാങ്കര്‍ ഉപേക്ഷിച്ച്‌ ഡ്രൈവര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ രാജാജി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group