
ബെംഗളൂരു: ചിക്കമഗളൂരുവിലെ മുസ്ലാപുരയിൽ സ്ത്രീകൾ മദ്യ വിൽപനശാല അടിച്ചു തകർത്ത കേസിൽ 7 പേർ അറസ്റ്റിൽ. 3 സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും വീട്ടിൽ കയറി ബലംപ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നു വ്യാപക പരാതി. ഭർത്താക്കന്മാരുടെ മദ്യപാനശല്യം സഹിക്കവയ്യാതെ പ്രദേശത്തെ മദ്യശാല പൂട്ടണമെന്ന ആവശ്യവുമായി ഗ്രാമവാസികളായ സ്ത്രീകൾ നേരത്തെ 2 തവണ രംഗത്തുവന്നിരുന്നു. ദിവസക്കൂലി മുഴുവൻ ഇവിടെ ചെലവിടുന്നു എന്നാരോപിച്ചാണിത്. അധികൃതർ ഇതിനു ചെവികൊടുക്കാതെ വന്നതോടെ കഴിഞ്ഞ ദിവസം സ്ത്രീകൾ സംഘം ചേർന്ന് അടിച്ചു തകർക്കുകയായിരുന്നു.