Home Featured ബെംഗ്ളൂരൂ:ഗവര്‍ണറെ കാത്തുനില്‍ക്കാതെ പറന്നുയര്‍ന്ന് എയര്‍ ഏഷ്യ വിമാനം; പ്രോടോകോള്‍ ലംഘനമെന്ന് പരാതി

ബെംഗ്ളൂരൂ:ഗവര്‍ണറെ കാത്തുനില്‍ക്കാതെ പറന്നുയര്‍ന്ന് എയര്‍ ഏഷ്യ വിമാനം; പ്രോടോകോള്‍ ലംഘനമെന്ന് പരാതി

കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോടിനെ കയറ്റാതെ എയര്‍ ഏഷ്യ വിമാനം പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി.ബെംഗ്‌ളൂറിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഗവര്‍ണറുടെ പ്രോടോകോള്‍ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.സംസ്ഥാനത്തെ പ്രഥമ പൗരനായ തന്നോട് അനാദരവ് കാട്ടിയതില്‍ ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തി. കൂടാതെ മര്യാദ ലംഘിച്ച എയര്‍ ഏഷ്യയ്ക്കും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ രാജ്ഭവനിലെ സ്പെഷ്യല്‍ ഡ്യൂടി ഓഫീസര്‍മാരോട് ഗവര്‍ണര്‍ ഉത്തരവിട്ടു.

ഇതിനുശേഷം 3.30ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട മറ്റൊരു എയര്‍ ഏഷ്യ വിമാനത്തിലാണ് ഗവര്‍ണര്‍ യാത്ര ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.എന്നാല്‍ ഗവര്‍ണര്‍ വൈകിയതിനാലാണ് വിമാനം പറന്നുയര്‍ന്നതെന്നാണ് അധികൃതരുടെ വാദം. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍, ഹൈദരാബാദിലേക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടുന്ന എയര്‍ ഏഷ്യ വിമാനത്തില്‍ ഗവര്‍ണര്‍ക്ക് ടികറ്റ് ബുക് ചെയ്തിരുന്നു.

എയര്‍ ഏഷ്യ വിമാനം വന്നയുടന്‍ അദ്ദേഹത്തിന്റെ ലഗേജ് അതില്‍ കയറ്റുകയും ചെയ്തു. എന്നാല്‍ ഗവര്‍ണര്‍ വിമാനത്താവളത്തില്‍ എത്തുമ്ബോഴേക്കും 10 മിനുറ്റ് വൈകി. വിഐപി ലോന്‍ജില്‍ നിന്ന് വിമാനം കയറാന്‍ എത്തുമ്ബോഴേക്കും വിമാനം ഹൈദരാബാദിലേക്ക് പുറപ്പെടുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ പറയുന്നു.സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സമഗ്രമായ അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group