നടൻ വിജയ് രൂപവത്കരിച്ച പാർട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവ് വേല്‍മുരുകൻ ആവശ്യപ്പെട്ടു.ഇരു പാർട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് ടി.വി.കെ എന്നാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ് വേല്‍മുരുകന്റെ പരാതി.ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ കക്ഷിയുണ്ടാക്കാൻ ആർക്കും അധികാരമുണ്ടെന്ന് വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് വേല്‍മുരുകൻ പറഞ്ഞു. 2012-ലാണ് തമിഴക വാഴ്വുരിമൈ കക്ഷി രൂപവത്കരിച്ചത്. ക്യാമറ ചിഹ്നത്തില്‍ പാർട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
ടി.വി.കെ എന്നാണ് ചുരുക്കപ്പേര്. പുതിയ പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം നല്‍കുമ്ബോള്‍ പേര് പ്രശ്നമാകുമെന്നും ഈ വിഷയം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വേല്‍മുരുകൻ പറഞ്ഞു.
തെയ്യംകണ്ട്പേടിച്ചോടിയ കുട്ടിക്ക് വീണ്പരി ക്ക്;കണ്ണൂരിൽതെയ്യത്തെ പൊതിരെ തല്ലി നാട്ടുകാർ,
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരുടെപ്രകോപനത്തിന് കാരണമായത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ്നാട്ടുകാരിൽ ചിലർ തല്ലിയത്. ബുധനാഴ്ചവൈകിട്ടാണ് സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യംവരുന്നചടങ്ങ്നടന്നിരുന്നു.ഇതിനിടയിൽഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന്ഭയപ്പെടുത്തുന്നതാണ് ആചാരം. അതാണ്കൈവിട്ടുപോയത്. പേടിച്ചോടിയ ഒരു കുട്ടിക്ക് വീണു പരിക്കേറ്റു. തുടർന്ന് നാട്ടുകാരിൽ ഒരു വിഭാഗംതെയ്യംകെട്ടിയയാളെ കൈകാര്യം ചെയ്യുകയായിരുന്നു.
പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേർന്ന് രംഗം ശാന്തമാക്കി. സംഭവത്തിൽ ആർക്കും പരാതിയുമില്ല.അതുകൊണ്ട് സംഭവത്തിൽ കേസ് എടുത്തിട്ടില്ല. അനിഷ്ടസംഭവങ്ങളില്ലാതെചടങ്ങ്പൂർത്തിയാക്കാൻ പൊലീസ് നിർദേശംനൽകിയിട്ടുണ്ട്.ഇല്ലെങ്കിൽനടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി.വടക്കൻമലബാറിൽ ഏറെ പ്രചാരമുള്ള കൈതചാമുണ്ഡി തെയ്യം ചുരുക്കംക്ഷേത്രങ്ങളിലാണ് കെട്ടിയാടാറുള്ളത്.