കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെതിരെ പരാതി. എഫ്.സി ഗോവയാണ് പരാതിയുമായി രംഗത്തെത്തിയത്. കൊച്ചിയിലെ മത്സരത്തില്‍ മതിയായ സുരക്ഷയൊരുക്കിയില്ലെന്നും ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ നിന്ന് മോശം പ്രതികരണം ഉണ്ടായെന്നുമാണ് പരാതി.
എഫ്.സി ഗോവയുടെ ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്സ് സുരക്ഷ ഒരുക്കിയില്ലെന്നും എവേ സ്റ്റാന്‍ഡില്‍ ഗോവന്‍ ആരാധകര്‍ക്ക് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നുവെന്നും എഫ്.സി ഗോവ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് എഫ്.സി ഗോവ അന്വേഷണം ആവശ്യപ്പെട്ടു.
അതേസമയം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തിരുന്നത്. ജയത്തോടെ ആറ് കളികളില്‍ നിന്ന് ഒമ്ബത് പോയന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. ഇതേ പോയന്റുളള ഗോവ നാലാം സ്ഥാനത്താണ്.
‘വഞ്ചിച്ചത് സംഘാടകർ, 30 ലക്ഷം വാഗ്ദാനം ചെയ്ത് പിന്മാറി, കേസ് റദ്ദാക്കണം’, സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍
കൊച്ചി: വിശ്വാസ വഞ്ചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍. 2019 ഫെബ്രുവരിയൽ കൊച്ചിയിലെ വാലന്‍റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാമെന്ന് കരാർ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്ന കേസ് റദ്ദാക്കണമെന്നാണ് താരത്തിന്‍റെ ആവശ്യം. വിശ്വാസ വഞ്ചന നടത്തിയത് സംഘാടകരെന്നാണ് താരത്തിന്‍റെ വാദം. പങ്കെടുക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പിന്മാറി. പരിപാടി അവതരിപ്പിക്കാൻ കൊച്ചിയിൽ എത്തിയെങ്കിലും കരാർ പാലിക്കാൻ സംഘടകർക്കായില്ലെന്നും സണ്ണി ലിയോണ്‍ പറയുന്നു. സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും അടക്കം മൂന്ന് പേരാണ് ഹർജി നൽകിയത്. എറണാകുളം ക്രൈംബ്രാഞ്ച് എടുത്ത കേസ് റദ്ദാക്കണം എന്നാണ് ആവശ്യം. 2019 ലാണ് പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്‍റെ പരാതിയിൽ സണ്ണി ലിയോണ്‍ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.